കുന്നംകുളം > അമ്മയ്ക്കുള്ള പൊൻമുത്തമാണ് ഗോപിക ഗോപിയുടെ ഈ മെഡൽ. ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ ചാമ്പ്യനായശേഷം ഗോപികയുടെ കണ്ണുകൾ നിറഞ്ഞു. കഴിഞ്ഞവർഷം ജൂലൈയിലായിരുന്നു അമ്മ സുമതിയുടെ മരണം. ആ വേദന മാറിയിട്ടില്ല. മകളുടെ മെഡലിനായി സ്വപ്നം കണ്ടിരുന്ന അമ്മയ്ക്ക്, ട്രാക്കിലെ ഈ നേട്ടം ഗോപിക സമർപ്പിച്ചു.
മൂവായിരത്തിൽ കണ്ണൂർ ജിവിഎച്ച്എസ്എസിനായി മത്സരിച്ച ഗോപിക 11 മിനിറ്റ്:01.81 സെക്കൻഡിലാണ് ദൂരം പൂർത്തിയാക്കിയത്. കോഴിക്കോട് പൂവമ്പായി എഎംഎച്ച്എസിന്റെ അശ്വിനി ആർ നായർ (11:07.33) രണ്ടാമതും കോതമംഗലം മാർ ബേസിൽ എച്ച്എസ്എസിന്റെ അലോണ തോമസ് (11:07.98) മൂന്നാമതുമെത്തി. കണ്ണൂർ സ്പോർട്സ് സ്കൂളിലെ എം സന്തോഷാണ് പരിശീലകൻ. എറണാകുളത്തുകാരിയായ ഗോപിക 1500, ക്രോസ് കൺട്രി ഇനങ്ങളിലും മത്സരത്തിനിറങ്ങും.