തൃശൂർ> സംസ്ഥാന സ്കൂൾ കായികോത്സവവേദിയിലെ ഊട്ടുപുര വിശേഷവുമായി മന്ത്രി വി ശിവൻകുട്ടി. മന്ത്രി കെ രാജനും എ സി മൊയ്തീൻ എംഎൽഎയ്ക്കുമൊപ്പം ഊട്ടുപുരയിൽ സന്ദർശിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.
രാവിലെ അഞ്ചുമണിക്ക് പാലും മുട്ടയും കഴിച്ച് പരിശീലനമാകാം. ഏഴിന് പ്രഭാത ഭക്ഷണവും 11 ചെറുകടിയും ചായയും ഉച്ചയ്ക്ക് ഊണും പായസവും രാത്രി ബീഫ് പെരട്ടും ചിക്കൻ ഫ്രൈയും കൂട്ടി അത്താഴവും കഴിക്കാമെന്നും മന്ത്രി കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
ബീഫുണ്ട്, ചിക്കനുണ്ട്..
പറഞ്ഞ് വരുന്നത് കുന്ദംകുളത്ത് നടക്കുന്ന സ്കൂൾ കായികോത്സവത്തിലെ ഭക്ഷണത്തെ കുറിച്ചാണ്…
രാവിലെ 5 മണിയ്ക്ക് പാലും മുട്ടയും കഴിച്ച് കുറച്ച് പരിശീലനമാകാം..
7 മണിയ്ക്ക് പ്രഭാതഭക്ഷണം..
11 മണിയ്ക്ക് ചായയും ചെറുകടിയും…
ഉച്ചയ്ക്ക് നല്ല ഊണും പായസവും..
രാത്രി കിടിലൻ ബീഫ് പെരട്ടും ചിക്കൻ ഫ്രൈയും കൂട്ടി അടിപൊളി അത്താഴം..
ഭക്ഷണപന്തലിൽ നേരംതെറ്റിയെത്തിയ എനിക്കും മന്ത്രി കെ രാജനും സഹപ്രവർത്തകർക്കും
എം. എൽ. എ. എ സി മൊയ്തീൻ വക ഉഴുന്നുവട..