തൃശൂർ > തൃശൂർ പുത്തൂർ കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ നാല് കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചു. അർജുൻ അലോഷ്യസ്, നിവേദ് കൃഷ്ണ, അബി ജോൺ, സിയാദ് ഹുസൈൻ എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. കുളിക്കാനിറങ്ങിയതിനിടെ മുങ്ങിപ്പോവുകയായിരുന്നു.
നാട്ടുകാരും അഗ്നിരക്ഷാസേനയും ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബി ജോൺ സെന്റ് അലോഷ്യസ് കോളേജിലെയും മറ്റ് 3 പേർ തൃശൂർ സെന്റ് തോമസ് കോളേജിലെയും വിദ്യാർഥികളാണ്. മൃതദേഹങ്ങൾ തൃശൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി.