തൊടുപുഴ > സംസ്ഥാനത്തിൻ്റെ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുകയാണെന്നും നാടിൻ്റെ ഐക്യം ശ്രദ്ധിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. നാടിന് വേണ്ടി ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട്. നമ്മുടെ സംസ്ഥാനം വലിപ്പം കൊണ്ടു ചെറുതാണെങ്കിലും കയറ്റുമതി കൊണ്ട് ധാരാളം ശ്രദ്ധ ആകര്ഷിക്കുന്നുണ്ടെന്നും ഇടുക്കി മുട്ടത്തെ കിന്ഫ്ര സ്പൈസസ് പാര്ക്കിന്റെ ആദ്യഘട്ട ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ വിട്ടുനിന്ന് യുഡിഎഫ് ജനപ്രതിനിധികളെ പരോക്ഷമായി അദ്ദേഹം വിമർശിച്ചു. നമ്മുടെ നാടിന്റെ ഐക്യം ശ്രദ്ധിക്കപ്പെടുന്നത് ആണെങ്കിലും ചിലർ അതിൽ നിന്ന് വിട്ടുനിൽക്കുന്നത് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി എംപി ഡീൻ കുര്യാക്കോസും, തൊടുപുഴ എംഎൽഎ പി ജെ ജോസഫും പരിപാടിയിൽ പങ്കെടുത്തിരുന്നില്ല.
ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവിന്റെ അധ്യക്ഷനായി. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് മുഖ്യാതിഥിയായി. ഒന്നാംഘട്ടത്തില് നിര്മ്മിച്ചിരിക്കുന്ന വ്യവസായ പ്ലോട്ടുകള് എല്ലാം, സംരംഭകര്ക്ക് അനുവദിച്ചുകഴിഞ്ഞു. റോഡ്, ശുദ്ധജലം, വൈദ്യുതി തുടങ്ങിയ വ്യവസായികാവശ്യങ്ങള്ക്കുള്ള അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ സ്ഥലമാണ് വ്യവസായികള്ക്ക് 30 വര്ഷത്തേക്ക് നല്കുന്നത്. ഇടുക്കി ജില്ലയിലെ സുഗന്ധവ്യഞ്ജന ഉൽപാദനത്തിനും മൂല്യവര്ധിത ഉൽപന്ന വ്യവയസായത്തിനും വലിയ കുതിപ്പ് നല്കുവാന് കിൻഫ്ര സ്പൈസസ് പാര്ക്ക് വഴിയൊരുക്കും