ന്യൂഡൽഹി > പ്രശസ്ത മാധ്യമപ്രവർത്തകൻ കെ എസ് സച്ചിദാനന്ദമൂർത്തി(66) അന്തരിച്ചു. മലയാള മനോരമ, ദി വീക്ക് എന്നിവയുടെ ഡൽഹി റസിഡന്റ് എഡിറ്ററായിരുന്നു. ബംഗളൂരുവിൽ ശസ്ത്രക്രിയക്കുശേഷം ചികിത്സയിലായിരുന്നു.
എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ സെക്രട്ടറി ജനറലായും പ്രസ് കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.