തിരുവനന്തപുരം > വയനാട് കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന നിര്ദിഷ്ട തുരങ്കപാത അടുത്ത മാര്ച്ചോടെ നിര്മാണോദ്ഘാടനം നടത്തുവാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാലു വര്ഷത്തിനുളളില് പൂര്ത്തീകരിക്കാനും കഴിയുന്ന വിധം പ്രവൃത്തികള് ത്വരിതപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുരങ്കപാത താമരശ്ശേരി ചുരത്തിന് ബദല് റോഡ് ആകുകയും യാത്ര സമയം ചുരുക്കുകയും ചെയ്യും. നിലവില് രണ്ടു ജില്ലകളിലും ഭൂമി ഏറ്റെടുക്കലിന്റെ 19(1) നോട്ടിഫിക്കേഷന് ഘട്ടത്തിലാണ്. പാരിസ്ഥിതിക അനുമതിയുടെ പഠനങ്ങള് ഉടന് തന്നെ പൂര്ത്തിയാക്കും. അനുമതി ഈ വര്ഷം അവസാനത്തോട് കൂടി ലഭ്യമാക്കാന് കഴിയും. ടണലിന്റെ ടെന്ഡര് നടപടികള് ആരംഭിക്കുവാനും അടുത്ത മാര്ച്ചോടെ നിര്മാണോദ്ഘാടനം നടത്തുവാനും നാലു വര്ഷത്തിനുളളില് പൂര്ത്തീകരിക്കാനും കഴിയുന്ന വിധം പ്രവൃത്തികള് ത്വരിതപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.