കോഴിക്കോട്> ലോകസഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. തന്റെ അസൗകര്യം അറിയിച്ചു. എന്നാൽ പാർടി പറഞ്ഞാൽ മത്സരിക്കുമെന്നും അദ്ദേഹം വാർത്താലേഖകരോട് പറഞ്ഞു. കേരളം തകർന്ന് കുത്തുപാളയെടുത്തു. അതിന്റെ അവലോകനമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്നതെന്നും മുരളീധരൻ ആഷേപിച്ചു.