തിരുവനന്തപുരം> കിഫ് ബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയതിനും അഖിൽ സജീവിനെതിരെ കേസ്. വ്യാജ നിയമന തട്ടിപ്പ് കേസില്‍ പിടിയിലായ അഖില്‍ സജീവനും, യുവമോര്‍ച്ച നേതാവ് രജേഷുമാണ് കിഫ് ബിയില്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.
പത്തനംതിട്ട വലിയകുളം സ്വദേശിയില്‍ നിന്നും 10 ലക്ഷം രൂപ തട്ടിയയെടുത്തതായിട്ടാണ് കേസ്. ഇരുവരും ചേര്‍ന്ന് വ്യാജ നിയമന തട്ടിപ്പ് നടത്തുന്നതിന്റെ രണ്ടാമത്തെ കേസാണ്.