ഗാസ > ഇസ്രയേലിനെതിരായ ആക്രമണം ആസൂത്രണം ഹമാസിനെ ചെയ്യാൻ ഇറാൻ സഹായിച്ചതായി റിപ്പോർട്ട്. കഴിഞ്ഞയാഴ്ച ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ നടന്ന യോഗത്തിൽ ആക്രമണത്തിന് പദ്ധതിയിട്ടതായി ഹമാസിലെ അംഗങ്ങളും ഇറാൻ പിന്തുണയുള്ള ഹെസ്ബുള്ളയും പറഞ്ഞതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
ഇറാന്റെ ഏറ്റവും ശക്തമായ സൈന്യമായ ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ഉദ്യോഗസ്ഥർ, കര, ആകാശം, കടൽ മാർഗം ഇസ്രായേലിനെതിരെ ആക്രമണം പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ആക്രമണം ആസൂത്രണം ചെയ്യാൻ ഹെസ്ബുള്ള ഓഗസ്റ്റ് മുതൽ ഹമാസുമായി ചേർന്ന് പ്രവർത്തിച്ചു.
ഐആർജിസി ഉദ്യോഗസ്ഥരും ഹമാസും ഹെസ്ബുള്ളയും ഉൾപ്പെടെയുള്ള ഇറാൻ പിന്തുണയുള്ള ഭീകരസംഘടനകളുടെ പ്രതിനിധികളും പങ്കെടുത്ത ബെയ്റൂട്ടിലെ യോഗങ്ങളിൽ ഇസ്രായേലിലെ ആക്രമണം ചർച്ച ചെയ്തു. ഇറാനിയന്‍ വിദേശകാര്യമന്ത്രി ഹുസൈന് അമീര്‍ അബ്ദുള്ളെയ്ന്‍ രണ്ടു യോഗങ്ങളിലെങ്കിലും പങ്കെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യു.എസ്. ഇടനിലയില്‍ സൗദി-ഇസ്രയേല്‍ ബന്ധം സാധാരണഗതിയിലാക്കാനുള്ള ശ്രമം തങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തിയേക്കാമെന്ന സാധ്യത മുന്നില്‍ കണ്ടാണ് ഇറാന് ഇത്തരമൊരു നീക്കത്തിലേക്ക് കടന്നതെന്ന സൂചന.