വയനാട് > വയനാട് ജില്ലയിലെ താളിപ്പാറക്കടവിലെ പുതിയ പാലം നാളെ തുറക്കും. മന്ത്രി പി എ മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്യും. കൽപ്പറ്റ, മാനന്തവാടി നിയോജകമണ്ഡലങ്ങളെയും പനമരം, പടിഞ്ഞാറത്തറ പഞ്ചായത്തുകളെയും ബന്ധിപ്പിച്ച് വെണ്ണിയോട് പുഴയ്ക്ക് കുറുകെയാണ് പാലം നിർമിച്ചിട്ടുള്ളത്. മുമ്പ് ഒരു മുളംപാലമായിരുന്നു ഉണ്ടായിരുന്നത്.
17 വർഷം മുൻപ് അത് തകർന്നതിനെത്തുടർന്ന് രണ്ട് പഞ്ചായത്തുകൾ തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. പുതിയ പാലത്തിനായുള്ള പ്രദേശവാസികളുടെ ദീർഘകാലത്തെ കാത്തിരിപ്പാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.