മലപ്പുറം> വട്ടപ്പാറയില്‍ ചരക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. കര്‍ണാടക സ്വദേശി ഗോപാല്‍ ജാദവ്(31) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ നാലിനായിരുന്നു സംഭവം.തൃശൂര്‍ ഭാഗത്തേയ്ക്ക് സവാളയുമായി പോയ ലോറിയാണ് അപകടത്തില്‍പെട്ടത്.
വാഹനത്തിന് അടിയില്‍പ്പെട്ട ഡ്രൈവറെ പോലീസും അഗ്നിരക്ഷാസേനയും എത്തിയാണ് പുറത്തെടുത്തത്.വട്ടപ്പാറ വളവില്‍ വച്ച് ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.