ഹാങ്ചൗ > നാടകീയ ഫൈനലിനൊടുവിൽ ഏഷ്യൻ ഗെയിംസ് പുരുഷവിഭാഗം കബഡിയിൽ ഇന്ത്യയ്ക്ക് സ്വർണം. ഫൈനലിൽ ഇറാനെയാണ് തോൽപ്പിച്ചത്. 333- 29നാണ് ഇന്ത്യയുടെ വിജയം. മത്സരത്തിനിടയിലുണ്ടായ തർക്കത്തെയും ഇറാൻ താരങ്ങളുടെ പ്രതിഷേധത്തെയും തുടർന്ന് മത്സരം താൽക്കാലികമായി നിർത്തിവച്ചിരുന്നു. വനിതകളുടെ വിഭാഗത്തിലും ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ സ്വർണം നേടിയിരുന്നു.
വനിത വിഭാഗം ഹോക്കിയിൽ ഇന്ത്യ വെങ്കലം നേടി. ജപ്പാനെയാണ് പരാജയപ്പെടുത്തിയത്. ഇതോടെ 28 സ്വർണവും 35 വെള്ളിയും 40 വെങ്കലവുമടക്കം ഇന്ത്യയുടെ മെഡൽനേട്ടം 105 ആയി.