തൃശൂര്‍> സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെ പിഎംഎ സലാം ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ നടത്തുന്ന അധിക്ഷേപങ്ങളും ഒളിയമ്പുകളും തുടരുന്ന സാഹചര്യത്തില്‍ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിലപാട് വ്യക്തമാക്കണമെന്ന് ഐഎന്‍എല്‍ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
കേരളത്തിന്റെ ആത്മീയ നേതൃത്വമായ സമസ്ത നേതാക്കളെ അനാവശ്യ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്ന ലീഗിന്റെ ആസൂത്രിത നീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. ഒരു വിഭാഗം ലീഗ് നേതാക്കളുടെ സമസ്ത വിരോധം അതിരുകടക്കുന്നത് നോക്കി നില്‍ക്കാനാവില്ല, സമസ്തയെ നിയന്ത്രിക്കാനും വരുതിയിലാക്കാനുമുള്ള ഇക്കൂട്ടരുടെ ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും പ്രസിഡന്റ് മുഹമ്മദ്കുട്ടി ചാലക്കുടി, വര്‍ക്കിങ് പ്രസിഡന്റ്സയ്യിദ് ഷബീല്‍ ഐദ്റൂസി തങ്ങള്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.