ഓസ്ലോ > സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗിസ് മൊഹമ്മദിക്ക്. ഇറാനിലെ സ്ത്രീകളുടെ വിമോചനത്തിനും, അവകാശങ്ങൾക്കായും നടത്തിയ പോരാട്ടത്തിനാണ് പുരസ്കാരം. 13 തവണ അറസ്റ്റിലായ നർഗിസ് മൊഹമ്മദി ഇപ്പോൾ ഇറാനിൽ ജയിലിലാണ്.
BREAKING NEWS
The Norwegian Nobel Committee has decided to award the 2023 #NobelPeacePrize to Narges Mohammadi for her fight against the oppression of women in Iran and her fight to promote human rights and freedom for all.#NobelPrize pic.twitter.com/2fyzoYkHyf
— The Nobel Prize (@NobelPrize) October 6, 2023
ജയിലിൽ വച്ചാണ് നർഗിസ് പുരസ്കാര വാർത്ത അറിഞ്ഞത്. വിവിധ കുറ്റങ്ങൾ ചുമത്തി കൃത്യമായ വിചാരണ പോലും കൂടാതെ 31 വർഷത്തെ ജയിൽശിക്ഷയാണ് നർഗിസ് മൊഹമ്മദിക്ക് വിധിച്ചിരിക്കുന്നത്.