ഹാങ്ചൗ > 2023 ഏഷ്യൻ ഗെയിംസിൽ ബോക്സിങ്ങിൽ ഇന്ത്യയ്ക്ക് മെഡൽ നേട്ടം. വനിതകളുടെ 54 കിലോഗ്രാമിൽ പ്രീതി പവാറാണ് വെങ്കലം നേടിയത്. നിലവിലെ ചാമ്പ്യൻ ചൈനയുടെ ചാങ് യുവാനോടാണ് സെമി ഫൈനലിൽ പ്രീതി പരാജയപ്പെട്ടത്.
സെമിയിൽ തായ്ലൻഡ് താരത്തെ പരാജയപ്പെടുത്തിയാണ് ലോവ്ലിന ബോർഗോഹെയ്ൻ ഫൈനലിലേക്ക് കടന്നത്. വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിലാണ് ലോവ്ലിന മെഡൽ ഉറപ്പിച്ചത്. പാരിസ് ഒളിമ്പിക്സ് യോഗ്യതയും നേടിയിട്ടുണ്ട്. ഈ വിഭാഗത്തിൽ നിലവിലെ ലോക ചാമ്പ്യൻ കൂടിയാണ് ലോവ്ലിന.
ഹാങ്ചൗവിൽ ഒളിംപിക്സ് യോഗ്യത ഉറപ്പിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് ലോവ്ലിന. നേരത്തെ നിഖാത് സരീൻ, പ്രീതി പവാർ, പർവീൺ ഹൂഡ എന്നിവരും ഒളിംപിക് ബെർത്ത് ഉറപ്പിച്ചിരുന്നു.
4 Indian Boxers who have booked spot for Paris Olympics:
✨ Nikhat Zareen (50kg)
✨ Preeti Pawar (54kg)
✨ Parveen Hooda (57kg)
✨ Lovlina Borgohain (75kg) #IndiaAtAsianGames #AGwithIAS #AsianGames2023 pic.twitter.com/WgFdeisb59
— India_AllSports (@India_AllSports) October 3, 2023