ഹാങ്ചൗ > 2023 ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. പുരുഷൻമാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്സില്‍ അവിനാഷ് സാബ്ലെയാണ് സ്വർണം കരസ്ഥമാക്കിയത്. 8 മിനിറ്റ് 19.50 സെക്കന്റിൽ ഫിനിഷ് ചെയ്ത് റെക്കോർഡോഡെയാണ് അവിനാഷ് സ്വർണനേട്ടം കൊയ്തത്.
ഗെയിംസിൽ ഇന്ത്യയുടെ 12ാം സ്വർണമാണിത്. ജപ്പാൻ താരങ്ങൾക്കാണ് വെള്ളിയും വെങ്കലവും. നിലവിൽ 12 സ്വര്‍ണവും 16 വീതം വെള്ളിയും വെങ്കലവുമടക്കം 44 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ്.