ന്യൂഡൽഹി> പ്രമുഖ സാമ്പത്തികകാര്യ മാധ്യമമായ ഇക്കണോമിക് ടൈംസിൽ എക്സിക്യൂട്ടീവ് എഡിറ്ററായി മലയാളി മാധ്യമപ്രവർത്തകൻ ശ്രുതിജിത്ത് കെ കെ ചുമതലയേറ്റു. ഇക്കണോമിക് ടൈംസിൽ നേരത്തെ ജോലി ചെയ്തിരുന്ന ശ്രുതിജിത്ത് ദി മിന്റിലെ എഡിറ്റർ ഇൻ ചീഫ് പദവി ഒഴിഞ്ഞ ശേഷമാണ് സ്ഥാപനത്തിലേക്ക് തിരിച്ചെത്തുന്നത്.
തലശ്ശേരി കൂരാറ സ്വദേശിയായ ശ്രുതിജിത്ത് തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം ഡൽഹിയിലാണ് ഉപരിപഠനം പൂർത്തിയാക്കിയത്. ഡൽഹി സർവകലാശാലയിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദം നേടിയ ശേഷമാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്.