കൊച്ചി> സൗദി വനിതയുടെ ലൈംഗികാതിക്രമ പരാതിയിൽ മുൻകൂർ ജാമ്യം തേടി ഷാക്കിർ സുബ്ഹാൻ (മല്ലുട്രാവലർ). ഫെയ്സ്ബുക്കിൽ ഷാക്കിർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കള്ളക്കേസാണെന്നും ആവർത്തിച്ചു. എറണാകുളം സെൻട്രൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചുവെന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും അവകാശപ്പെട്ടു.
ഷാക്കിറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും എത്രയുംവേഗം ഹാജരാകാൻ നിർദേശിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. പരാതിക്കാരിയായ സൗദി വനിത കഴിഞ്ഞദിവസം മജിസ്ട്രേട്ടിന്റെ മുമ്പിൽ രഹസ്യമൊഴി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഷാക്കിറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കണ്ണൂർ ഇരിട്ടി സ്വദേശിയാണ് ഷാക്കിർ.