തിരുവനന്തപുരം> ഒമാൻ എയർ ഒക്ടോബർ ഒന്നുമുതൽ തിരുവനന്തപുരത്തുനിന്ന് മസ്കത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു. ഞായർ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. ഞായർ, ബുധൻ ദിവസങ്ങളിൽ രാവിലെ 7.45-ന് എത്തി 8.45-ന് പുറപ്പെടും. വ്യാഴം പകൽ 1.55ന് എത്തി വൈകിട്ട് 4.10ന് പുറപ്പെടും. ശനി പകൽ 2.30ന് എത്തി 3.30ന് പുറപ്പെടും.
162 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 737 വിമാനങ്ങളാണ് സർവീസ് നടത്തുക. തിരുവനന്തപുരം––മസ്കത്ത് സെക്ടറിലെ രണ്ടാമത്തെ വിമാനക്കമ്പനിയാണ് ഒമാൻ എയർ.