Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home CINEMA

ഇത് ജാക്കികൊണ്ടുണ്ടായ മുറിവൊന്നുമല്ല’!!; “ചാവേർ’ ഒഫീഷ്യൽ ട്രെയിലർ

by News Desk
September 24, 2023
in CINEMA
0
ഇത്-ജാക്കികൊണ്ടുണ്ടായ-മുറിവൊന്നുമല്ല’!!;-“ചാവേർ’-ഒഫീഷ്യൽ-ട്രെയിലർ
0
SHARES
50
VIEWS
Share on FacebookShare on TwitterShare on Whatsapp

ടിനു പാപ്പച്ചനൊരുക്കുന്ന “ചാവേർ’ സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്ത്. ഒരു പൊളിറ്റിക്കൽ ട്രാവൽ ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാനാകുന്നത്.

ആദ്യ രണ്ട് സിനിമകളിലൂടെ തിയേറ്ററുകള് പൂരപ്പറമ്പാക്കി മാറ്റിയ സംവിധായകൻ ഒരുക്കുന്ന തന്റെ മൂന്നാമത് ചിത്രമായെത്തുന്ന ‘ചാവേറി’നായി ഏവരേയും ആകാംക്ഷാപൂർവ്വം കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നതാണ് രണ്ട് മിനിറ്റിലേറെ ദൈർഘ്യമുള്ള ട്രെയിലർ. സിനിമാ ലോകത്തെ വൻ താരനിരയുടെ സാന്നിധ്യത്തിലാണ് കൊച്ചിയിൽ ലെ-മെറിഡിയനിൽ നടന്ന പ്രൊഢഗംഭീരമായ ചടങ്ങിൽ ട്രെയിലർ പുറത്തിറക്കിയത്. മലയാളത്തിന്റെ സ്വന്തം മോഹൻലാലിന്റേയും പൃഥ്വിരാജിന്റേയും ടൊവിനോയുടേയും സോഷ്യൽമീഡിയ പേജുകളിലൂടെയാണ് ട്രെയിലർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്റണി വർഗ്ഗീസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമയിൽ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും അവരുടെ ജീവിത വഴികളിലെ ചോര ചിന്തുന്ന സംഭവങ്ങളുമൊക്കെയാണ് പ്രമേയം. ഇതുവരെ കാണാത്ത രീതിയിലുള്ള വേഷപ്പകർച്ചയിലാണ് കുഞ്ചാക്കോ ബോബനേയും അർജുൻ അശോകനേയും ആന്റണി വർഗ്ഗീസിനേയും ജോയ് മാത്യുവിനേയുമൊക്കെ ട്രെയിലറിൽ കാണാനാകുന്നത്.

അടുത്തിടെ ]ന്നാ താൻ കേസ് കൊട്] സിനിമയിലൂടെ രാജീവനായി ഞെട്ടിച്ച ചാക്കോച്ചൻ ‘ചാവേറി’ൽ അശോകനായി വിസ്മയിപ്പിക്കുമെന്ന് ഉറപ്പിക്കാൻ പാകത്തിലുള്ളതാണ് ട്രെയിലറിലുള്ള രംഗങ്ങൾ. ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ പ്രേക്ഷക മനസ്സുകള് കീഴടക്കിയ നടി സംഗീതയും വേറിട്ടൊരു ഗെറ്റപ്പിൽ സിനിമയിലെത്തുന്നുണ്ടെന്ന് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നുണ്ട്. ഏറെ നാളുകള്ക്ക് ശേഷമാണ് സിനിമയിലേക്കുള്ള ഇവരുടെ മടങ്ങിവരവ് എന്നതും പ്രേത്യേകതയാണ്. മനോജ് കെ.യു, സജിൻ ഗോപു, അനുരൂപ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്.

കണ്ണൂര് പശ്ചാത്തലമാക്കിക്കൊണ്ട് നടനും സംവിധായകനുമായ ജോയ് മാത്യു ഒരുക്കിയിരിക്കുന്ന തിരക്കഥയിലാണ് ടിനു പാപ്പച്ചൻ ‘ചാവേർ’ ഒരുക്കിയിരിക്കുന്നത്. സൂപ്പർ ഹിറ്റായ ‘സ്വാതന്ത്ര്യം അര്ദ്ധരാത്രിയിൽ’, ‘അജഗജാന്തരം’ സിനിമകൾക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രമായതിനാൽ തന്നെ ‘ചാവേർ’ തിയേറ്ററുകളിൽ തന്നെ കാണാൻ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന സിനിമയാണ്.

രാഷ്ട്രീയ കൊലപാതകങ്ങളും മറ്റും മുൻനിർത്തി ഒട്ടേറെ നിഗൂഢതകളും ഉദ്വേഗ ജനകമായ കഥാ മുഹൂർത്തങ്ങളും ത്രില്ലും സസ്പെൻസുമൊക്കെ നിറച്ചുകൊണ്ടെത്തുന്ന ചിത്രമായിരിക്കുമെന്നാണ് ഇതിനകം പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്ററും ടീസറും ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും റിലീസ് അനൗൺസ്മെന്റ് പോസ്റ്ററും ക്യാരക്ടര് പോസ്റ്ററുകളുമൊക്കെ നൽകിയിരുന്ന സൂചന. കണ്ണൂരിലെ ഭൂമികയിൽ ചടുലമായ ദൃശ്യങ്ങളും ഏവരേയും പിടിച്ചിരുത്തുന്ന സംഗീതവുമൊക്കെയായി തിയേറ്ററുകളിൽ കാണികളെ പിടിച്ചിരുത്തുന്ന സിനിമാനുഭവം തന്നെയാകും സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഛായാഗ്രഹണം: ജിന്റോ ജോർജ്ജ്, എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ് ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, വി എഫ് എക്സ്: ആക്സൽ മീഡിയ, ഡിജിറ്റൽ പി ആർ അനൂപ് സുന്ദരൻ, ഡിസൈൻസ്: മക്ഗുഫിൻ, പി.ആർ.ഓ: ഹെയിൻസ്, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്റ്.

Previous Post

കെ ജി ജോർജ് അന്തരിച്ചു

Next Post

കേരളത്തിലെ ഏറ്റവും നീളമേറിയ പാലങ്ങളിൽ ഒന്ന്; പെരുമ്പളം പാലം ഇടതുപക്ഷ സർക്കാരിന്റെ സ്വപ്‌നപദ്ധതി

Related Posts

ഇരട്ടിയല്ല,-നാലിരട്ടി-മധുരം
CINEMA

ഇരട്ടിയല്ല, നാലിരട്ടി മധുരം

October 6, 2024
86
നാല്-ഗെറ്റപ്പുകളിൽ-വരുൺ-തേജ്‌;-‘മട്ക’യുടെ-ടീസർ-പുറത്ത്
CINEMA

നാല് ഗെറ്റപ്പുകളിൽ വരുൺ തേജ്‌; ‘മട്ക’യുടെ ടീസർ പുറത്ത്

October 5, 2024
66
ആരാധകർ-ദൈവങ്ങൾ;-ആശുപത്രി-വിട്ടശേഷം-ആദ്യപ്രതികരണവുമായി-രജനികാന്ത്
CINEMA

ആരാധകർ ദൈവങ്ങൾ; ആശുപത്രി വിട്ടശേഷം ആദ്യപ്രതികരണവുമായി രജനികാന്ത്

October 5, 2024
60
ജോജു-ജോർജിന്റെ-ആദ്യ-സംവിധാന-സംരംഭം;-‘പണി’യുടെ-റിലീസ്-ഡേറ്റ്-പുറത്ത്
CINEMA

ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം; ‘പണി’യുടെ റിലീസ് ഡേറ്റ് പുറത്ത്

October 5, 2024
87
രജനികാന്ത്-ചിത്രം-വേട്ടയ്യന്റെ-കേരളത്തിലെ-ബുക്കിംഗ്-ഒക്‌ടോബർ-ആറ്‌-മുതൽ
CINEMA

രജനികാന്ത് ചിത്രം വേട്ടയ്യന്റെ കേരളത്തിലെ ബുക്കിംഗ് ഒക്‌ടോബർ ആറ്‌ മുതൽ

October 5, 2024
33
ജോഷി-മാത്യുവിന്റെ-ദൈവത്താൻകുന്ന്-ഷൂട്ടിംഗ്-ആരംഭിച്ചു
CINEMA

ജോഷി മാത്യുവിന്റെ ദൈവത്താൻകുന്ന് ഷൂട്ടിംഗ് ആരംഭിച്ചു

October 5, 2024
35
Next Post
കേരളത്തിലെ-ഏറ്റവും-നീളമേറിയ-പാലങ്ങളിൽ-ഒന്ന്;-പെരുമ്പളം-പാലം-ഇടതുപക്ഷ-സർക്കാരിന്റെ-സ്വപ്‌നപദ്ധതി

കേരളത്തിലെ ഏറ്റവും നീളമേറിയ പാലങ്ങളിൽ ഒന്ന്; പെരുമ്പളം പാലം ഇടതുപക്ഷ സർക്കാരിന്റെ സ്വപ്‌നപദ്ധതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.