Monday, March 9, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home CINEMA

സ്വയം ആവർത്തിക്കാത്ത ചലച്ചിത്രകാരൻ

by News Desk
September 24, 2023
in CINEMA
0
സ്വയം-ആവർത്തിക്കാത്ത-ചലച്ചിത്രകാരൻ
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

മലയാള സിനിമ വിപ്ലവകരമായ മാറ്റത്തിലേക്ക് പ്രവേശിച്ച ദശകത്തിലെ പ്രതിഭാശാലികളായ സംവിധായകരിൽ മുൻനിരയിലുണ്ടായി കെ ജി ജോർജ്. 1976ൽ ഇറങ്ങിയ ‘സ്വപ്നാടനം’ ആ ദിശാമാറ്റത്തെ അടയാളപ്പെടുത്തി. സിനിമയ്ക്ക് പുതിയ ഭാഷയും ഭാവുകത്വവും നൽകിയ അടൂർ ഗോപാലകൃഷ്ണൻ (സ്വയംവരം), ജി അരവിന്ദൻ (ഉത്തരായനം) എന്നിവരോടൊപ്പമാണ് ജോർജ് വന്നത്. ഭരതനും പത്മരാജനും ചേർന്നൊരുക്കിയ ‘പ്രയാണം’ അക്കാലത്തിന്റെ സംഭാവന.

മലയാള സിനിമ കണ്ടിട്ടില്ലാത്തവിധം സ്വപ്നങ്ങളെയും ഭ്രമാത്മക ബിംബങ്ങളെയും കൊരുത്ത ചലച്ചിത്രമായിരുന്നു ജോർജിന്റെ സ്വപ്നാടനം. സിനിമയോടും അതിന്റെ രൂപഭാവങ്ങളോടുമുള്ള നൂതന സമീപനവും നടീനടന്മാരുടെ സ്വാഭാവിക അഭിനയരീതിയുംകൊണ്ട് അത് വ്യതിരിക്തമായി. നായകനായ ഡോ. മോഹന്ദാസ് അരവിന്ദന്റെ ഉത്തരായനത്തിലെയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. റാണി ചന്ദ്ര, സോമന്, മല്ലിക സുകുമാരന് എന്നിവരും അഭിനേതാക്കൾ. കാലങ്ങൾക്കുശേഷവും പുതുമയോടെ നിലനിന്ന ചിത്രം. ആ വര്ഷത്തെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്ഡും മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും, സോമനും മല്ലികയ്ക്കും മികച്ച സഹനടനും സഹനടിക്കുമുള്ള സംസ്ഥാന അംഗീകാരവും ലഭിച്ചു. അക്കാലത്തെ ന്യൂജന് സിനിമയായി സ്വപ്നാടനം. തുടർന്ന് ജോർജ് സംവിധാനംചെയ്ത ‘വ്യാമോഹം’ (1977) ശ്രദ്ധിക്കപ്പെട്ടില്ല. ആ ചിത്രത്തിലാണ് ഇളയരാജ ആദ്യം മലയാളത്തിലെത്തുന്നത്.

‘മണ്ണ്’, ‘ഇനി അവള് ഉറങ്ങട്ടെ’, ‘ഓണപ്പുടവ’ എന്നിവയും അതേ ഗണത്തിൽപ്പെട്ടവ. എന്നാൽ പത്മരാജന്റെ തിരക്കഥയില് സംവിധാനംചെയ്ത ഒരേയൊരു സിനിമ ‘രാപ്പാടികളുടെ ഗാഥ’ വിജയമായി. എഴുപതുകളിൽ യുവാക്കളെ പിടികൂടിയ മയക്കുമരുന്ന് ഉപയോഗവും മാനസികപ്രശ്നങ്ങളുമായിരുന്നു സോമനും വിധുബാലയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ അതിലെ പ്രമേയം. തുടർന്ന് ‘ഉള്ക്കടല്’ ജോർജിന്റെ ഭാവുകത്വപരിണാമം കൃത്യമായി അടയാളപ്പെടുത്തി. ജോര്ജ് ഓണക്കൂറിന്റെ നോവൽ അടിസ്ഥാനമാക്കിയ അത് (1979) മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ ക്യാമ്പസ് സിനിമയായി. ചിത്രം ചെറുപ്പക്കാർക്കിടയില് വലിയ ചലനമുണ്ടാക്കി.

കുള്ളനെ നായകനാക്കി ജോർജ് ചെയ്ത ‘മേള’ (രഘു)യും വ്യത്യസ്തത പുലർത്തി. മമ്മൂട്ടി ആദ്യമായി പ്രധാനവേഷത്തിലെത്തിയ ചിത്രം. അതിലെ നായകതുല്യമായ വേഷമാണ് മമ്മൂട്ടിയെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്. പിന്നീട് പി ജെ ആന്റണിയുടെ ‘ഒരു ഗ്രാമത്തിന്റെ ആത്മാവ്’ നോവല് അടിസ്ഥാനമാക്കിയ ‘കോലങ്ങള്’. തുടർന്ന് നാടകകലാകാരന്മാരുടെ ജീവിതകഥ ത്രില്ലര് ഫോര്മാറ്റില് പറഞ്ഞ ‘യവനിക’ ചലച്ചിത്ര വിദ്യാർഥികള്ക്കുള്ള പാഠപുസ്തകം. സിനിമയ്ക്കുള്ളിലെ സിനിമയായ ‘ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്’ ഒരു അഭിനേത്രിയുടെ പടിപടിയായുള്ള തകര്ച്ച പറയുന്നു. സന്പൂർണ രാഷ്ട്രീയ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ‘ഇരകള്’, പകരം മറ്റൊന്നു പറയാനില്ലാത്ത തരത്തില് കാരിക്കേച്ചേര് രൂപത്തില് സൃഷ്ടിച്ച ‘പഞ്ചവടിപ്പാലം’, സി വി ബാലകൃഷ്ണന്റെ നോവല് അവലംബമാക്കിയ ‘മറ്റൊരാള്’, മലയാള സിനിമയിലുണ്ടായ മികച്ച സ്ത്രീപക്ഷ സിനിമകളിലൊന്നെന്ന് പറയാവുന്ന ‘ആദാമിന്റെ വാരിയെല്ല്’‐ ഇവയെല്ലാം ജോര്ജ് സ്വീകരിച്ച പ്രമേയവൈവിധ്യം വ്യക്തമാക്കും. ഒരിക്കലും സ്വയം ആവര്ത്തിച്ചിട്ടില്ലാത്ത ചലച്ചിത്രകാരൻ.

കൃതഹസ്തനായ തിരക്കഥാകൃത്ത് കൂടിയാണ് ജോർജ്. സ്വയമെഴുതിയവയിലും സഹകരിച്ചെഴുതിയവയിലും അവസാന കൈയൊപ്പ് തന്റേതായിരുന്നെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇരകളുടെയും കോലങ്ങളുടെയും സ്ക്രിപ്റ്റുകള് ആ മേഖലയിൽ ജോർജിനുള്ള മികവ് കാണിക്കുന്നു. സിനിമ എന്ന മാധ്യമത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും ആഴത്തില് പരിജ്ഞാനമുണ്ടായിരുന്ന സംവിധായകൻ. കോലങ്ങളുടെ ചിത്രീകരണ സമയത്ത് ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിന് രണ്ടു ദിവസത്തേക്ക് മാറിനില്ക്കേണ്ടി വന്നു. ആ ദിവസങ്ങളിൽ ക്യാമറ ചലിപ്പിച്ചതും ജോർജ്. ജീവിതത്തിന്റെ യഥാതഥ ഭാവത്തോട് ചേര്ന്നുനില്ക്കാന് ശീലിച്ച ചലച്ചിത്രകാരൻ. കച്ചവട വിജയമായ യവനികയില്പോലും യാഥാര്ഥ്യബോധമില്ലാത്ത ഒരു ഫ്രെയിമും കാണാനാകില്ല. റിയലിസവും അതിലൂന്നിയ മാനസിക അപഗ്രഥനങ്ങളുമാണ് ജോർജിന്റെ സിനിമയുടെ കാതൽ.

സിനിമ താരാധിപത്യത്തിനു വഴിമാറിയ തൊണ്ണൂറുകളുടെ അവസാനത്തിലാണ് ജോര്ജ് സജീവ ചലച്ചിത്ര ജീവിതം അവസാനിപ്പിച്ചത്. താരങ്ങളുടെ അടുത്തുചെന്ന് ഡേറ്റിന് അപേക്ഷിക്കേണ്ട അവസ്ഥവന്നു. സിനിമ സംവിധായകന്റെ കലയല്ലാതെ മാറിയ കാലത്ത് ഇനി വേണ്ടെന്ന് തീരുമാനിച്ചു. സ്വന്തം ക്രാഫ്റ്റ്മാന്ഷിപ്പില്നിന്ന് അകന്നുനില്ക്കുന്ന ഒരു സിനിമയും ഉണ്ടാവാതിരുന്നതും അതുകൊണ്ട്. (ഒത്തുതീര്പ്പ് ചെയ്യേണ്ടിവന്നെന്ന് സമ്മതിക്കുന്ന ഒന്ന് ‘ഇലവങ്കോടുദേശ’മാണ്).

  മുട്ടത്ത് വർക്കി അവാർഡ് സമർപ്പണവേദിയിൽ കെ ജി ജോർജും വി സി ഹാരിസും

മുട്ടത്ത് വർക്കി അവാർഡ് സമർപ്പണവേദിയിൽ കെ ജി ജോർജും വി സി ഹാരിസും

ഒരു സിനിമ ചെയ്യാന് പോകുമ്പോള് മനസില് നിറയെ സ്വപ്നങ്ങളാണ്, അതിന്റെ ഇമേജുകളാണ്. ലൊക്കേഷനുകളില് പോയി അവ ഷൂട്ട് ചെയ്താല് മാത്രം മതി എന്നാണ് ജോര്ജ് പറയാറുണ്ടായിരുന്നത്. തനിക്കൊപ്പം സഹകരിക്കുന്ന നടീനടന്മാരുടെ കഴിവുകള് പരമാവധി ഉപയോഗിച്ചിരുന്ന സംവിധായകന് കൂടിയായിരുന്നു അദ്ദേഹം.

Previous Post

“യവനിക’ ഉയർത്തി “ഇലവങ്കോട്‌ ദേശം’ വരെ…

Next Post

ജനങ്ങൾക്ക് മറക്കാനാവാത്ത സിനിമകളുടെ സംവിധായകൻ: കെ ജി ജോർജിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Related Posts

ഇരട്ടിയല്ല,-നാലിരട്ടി-മധുരം
CINEMA

ഇരട്ടിയല്ല, നാലിരട്ടി മധുരം

October 6, 2024
86
നാല്-ഗെറ്റപ്പുകളിൽ-വരുൺ-തേജ്‌;-‘മട്ക’യുടെ-ടീസർ-പുറത്ത്
CINEMA

നാല് ഗെറ്റപ്പുകളിൽ വരുൺ തേജ്‌; ‘മട്ക’യുടെ ടീസർ പുറത്ത്

October 5, 2024
66
ആരാധകർ-ദൈവങ്ങൾ;-ആശുപത്രി-വിട്ടശേഷം-ആദ്യപ്രതികരണവുമായി-രജനികാന്ത്
CINEMA

ആരാധകർ ദൈവങ്ങൾ; ആശുപത്രി വിട്ടശേഷം ആദ്യപ്രതികരണവുമായി രജനികാന്ത്

October 5, 2024
60
ജോജു-ജോർജിന്റെ-ആദ്യ-സംവിധാന-സംരംഭം;-‘പണി’യുടെ-റിലീസ്-ഡേറ്റ്-പുറത്ത്
CINEMA

ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം; ‘പണി’യുടെ റിലീസ് ഡേറ്റ് പുറത്ത്

October 5, 2024
87
രജനികാന്ത്-ചിത്രം-വേട്ടയ്യന്റെ-കേരളത്തിലെ-ബുക്കിംഗ്-ഒക്‌ടോബർ-ആറ്‌-മുതൽ
CINEMA

രജനികാന്ത് ചിത്രം വേട്ടയ്യന്റെ കേരളത്തിലെ ബുക്കിംഗ് ഒക്‌ടോബർ ആറ്‌ മുതൽ

October 5, 2024
33
ജോഷി-മാത്യുവിന്റെ-ദൈവത്താൻകുന്ന്-ഷൂട്ടിംഗ്-ആരംഭിച്ചു
CINEMA

ജോഷി മാത്യുവിന്റെ ദൈവത്താൻകുന്ന് ഷൂട്ടിംഗ് ആരംഭിച്ചു

October 5, 2024
35
Next Post
ജനങ്ങൾക്ക്-മറക്കാനാവാത്ത-സിനിമകളുടെ-സംവിധായകൻ:-കെ-ജി-ജോർജിന്റെ-വിയോഗത്തിൽ-അനുശോചിച്ച്-മുഖ്യമന്ത്രി

ജനങ്ങൾക്ക് മറക്കാനാവാത്ത സിനിമകളുടെ സംവിധായകൻ: കെ ജി ജോർജിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.