Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home CINEMA

സിനിമയിലെ സ്വപ്‌നാടകൻ

by News Desk
September 24, 2023
in CINEMA
0
സിനിമയിലെ-സ്വപ്‌നാടകൻ
0
SHARES
34
VIEWS
Share on FacebookShare on TwitterShare on Whatsapp

മലയാള നവസിനിമയുടെ അതിശക്തനായ പ്രയോക്താവായിരുന്ന കെ ജി ജോർജ് സാഹസിക പരീക്ഷണങ്ങളിലൂടെയായിരുന്നു ഇടമുറപ്പിച്ചത്. നിലനിന്ന ഭാഷക്കും ആഖ്യാനത്തിനും ഭാവുകത്വത്തിനും പലമട്ടിൽ വിയോജനമെഴുതിയ അദ്ദേഹം പതിവു സങ്കൽപങ്ങളെ പൊറുപ്പിച്ചില്ല. ആദിമധ്യാന്ത പൊരുത്തമുള്ള കഥാപാത്രമെന്ന സമീപനം എറിഞ്ഞുടച്ച ആദ്യ ചിത്രമായ 1967ലെ സ്വപ്നാടനം മുതൽ വഴിമാറി നടന്നു. രാമു കാര്യാട്ടിന്റെ നെല്ലിൽ സഹസംവിധായകനാകവെ ആർജിച്ച പാഠങ്ങൾ ആദ്യ സ്വതന്ത്ര സംരംഭത്തിൽ ആവോളം സന്നിവേശിപ്പിച്ചു.

ജനപ്രിയ സിനിമയുടെ ചേരുവകളായ നേർരേഖയിലുള്ള കഥ, നൃത്തം, ഗാനം സ്റ്റണ്ട് ‐തുടങ്ങിയവയെല്ലാം അതിൽ വഴിമാറി. എന്നിട്ടും പ്രേക്ഷകർ സ്വീകരിച്ചിടത്താണ് ആ ബദൽ യാത്രയുടെ വിജയം. കഥകൾക്ക് അർധ‐ പൂർണവിരാമങ്ങൾ ഇല്ലെന്നും അവയ്ക്ക് അവസാനിക്കാത്ത ആരംഭമാണ് വേണ്ടതുമെന്ന സ്പിൽബർഗിന്റെ പ്രസ്താവത്തെ സർഗാത്മകമായി പിന്തുടരുകയായിരുന്നു ജോർജ്. സാധാരണ ജനങ്ങളെ അടിമുടി കുലുക്കിയ സ്വപ്നാടനവും പിന്നീടുള്ള രചനകളും ഉണ്ടാക്കിയ പൊളിച്ചെഴുത്തുകളും അതിലൂടെ മധ്യമാർഗ സിനിമക്ക് നൽകിയ ബലിഷ്ടതയും മറക്കാനാവാത്തത്. വാണിജ്യപരമായി വിജയിച്ച സ്വപ്നാടനത്തിന്റെ കലാമേന്മയും ആദരിക്കപ്പെട്ടു. ദേശീയ‐ സംസ്ഥാന പുരസ്കാരങ്ങൾ നേടി. സൈക്കോഡ്രാമയെന്ന് വിശേഷിപ്പിക്കപ്പെട്ട അതിൽ ഗോപി അവതരിപ്പിച്ച കഥാപാത്രം ചിത്തഭ്രമത്തിന്റെ കയറ്റിറക്കങ്ങളിൽ ഉലയുന്നുണ്ട്. വിവാഹിതനായ അയാളെ പഴയ പ്രണയത്തിന്റെ സ്മൃതികൾ വേട്ടയാടി.സ്വരച്ചേർച്ചയില്ലാത്ത ദാമ്പത്യഭാരം ഒഴിച്ചെടുക്കുമ്പോഴും സൈക്യാർട്രി വാർഡാണ് അഭയം.

കഥ, ശീർഷകം, അഭിനേതാക്കൾ, ലൊക്കേഷൻ‐തുടങ്ങിയ നിലകളിലെല്ലാം പുതുമ തേടിയ ജോർജ് നാടകവും സിനിമയും പാശ്ചാത്തലമാക്കി മികച്ച രചനകൾ ഒരുക്കി. രംഗവേദിയുടെ സാധ്യതകളിലൂടെയും സംഘർഷങ്ങളിലൂടെയുമുള്ള സഞ്ചാരമാണ് യവനിക. നാടകട്രൂപ്പിലെ തബലക്കാരൻ അയ്യപ്പന്റെ തിരോധാനത്തിൽനിന്നും തുടങ്ങുന്ന അന്വേഷണം പല നിഗൂഢതകളുടെയും കെട്ടഴിക്കുന്നു. ഗോപിയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. അന്വേഷണത്തിനെത്തുന്ന സബ്ഇൻസ്പെക്ടറായി മമ്മൂട്ടി. ജോർജ് മദിരാശിയിൽ താമസിക്കവെ സുഹൃത്ത് ഹെൻട്രി സിനിമയെടുക്കാനുള്ള താൽപര്യമറിയിച്ചതാണ് യവനികക്ക് നിദാനം. ആദാമിന്റെ വാരിയെല്ലിന്റെയും യവനികയുടെയും കഥകേട്ട അദ്ദേഹത്തിന് യവനിക ഇഷ്ടപ്പെട്ടു. തിരക്കഥ തയ്യാറായിരുന്നെങ്കിലും മികച്ച നാടകാനുഭവമുള്ള ഒരാളെക്കൊണ്ട് സംഭാഷണം പൂർണമാക്കാൻ ജോർജ് ആഗ്രഹിച്ചു. കെ ടി മുഹമ്മദിനെ സമീപിച്ച് സമ്മതവുംവാങ്ങി. പല കാരണങ്ങളാൽ നടന്നില്ല. ചിത്രീകരണം പലവട്ടം മാറ്റി. ഒടുവിൽ എസ്എൽപുരം സദാനന്ദനെകൊണ്ടാണ് അത് തയ്യാറാക്കിയത്.

നവസിനിമയുടെ തലക്കുറി വീണതിനാൽ സിനിമക്ക് ആദ്യത്തെ ഒരാഴ്ച്ച തണുപ്പൻ പ്രതികരണം. തുടർന്ന് നല്ല അഭിപ്രായം വൻ വിജയമാക്കി. നസീർ നായകനായ ഇവനൊരു സിംഹവും അതേ സമയത്ത്. യവനിക അതിനെ കടത്തിവെട്ടി. സാമ്പത്തികനേട്ടത്തിനൊപ്പം ഗൗരവ നിരൂപക ശ്രദ്ധയും നേടി. കുറ്റാന്വേഷണ സിനിമയിൽ ലോകനിലവാരം പുലർത്തിയതായി വിശേഷിപ്പിച്ച ചിലർ, യവനികയുടെ ആഖ്യാനത്തെ കുറോസോവയുടെ റാഷമോണുമായി ചേർത്തുവച്ച് പ്രശംസിച്ചു. ആ അഭിനന്ദനത്തെക്കുറിച്ച് ജോർജ് പറഞ്ഞത്, താൻ അങ്ങനെ ആലോചിച്ചതേയില്ലെന്നാണ്. എന്നാൽ ഒർസെൻ വെൽസിന്റെ ‘സിറ്റിസൺ കെയ്ൻ’ എന്ന നാടക സിനിമയുടെ വിദൂരസ്വാധീനം ഉണ്ടായിരിക്കാമെന്ന് സമ്മതിച്ചു.

സിനിമയ്ക്കകത്തെ ആന്തരിക ജീവിതം പ്രശ്നവൽക്കരിച്ച ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക് ആ ഗണത്തിൽപ്പെട്ടവയിൽ അപൂർവ സുന്ദരം. ആത്മഹത്യചെയ്ത നടി ശോഭയുടെയും സംവിധായകൻ ബാലുമഹേന്ദ്രയുടെയും ദാമ്പത്യത്തിന്റെ മറുപുറം പ്രതിഫലിക്കുന്നതായിരുന്നു അത്. അഭിനയ മോഹവുമായി മദിരാശിയിലെത്തുന്ന ദരിദ്ര കുടുംബാംഗമായ ശാന്തമ്മ പതുക്കെ പ്രശസ്തിയുടെയും പണത്തിന്റെയും പടവ് കയറി. ലേഖയെന്ന് പേരുമാറ്റിയ അവൾ കൊടുമുടിയിൽ നിൽക്കെ ആത്മഹത്യയിൽ അഭയംതേടിയത് ദൂരൂഹം. പണക്കൊതിയന്മാരായ രക്ഷിതാക്കളുടെ നിർബന്ധത്തിനുവഴങ്ങി ശരീര വിൽപനയിലേക്ക് വഴുതിയതാണ് ജീവൻ കവർന്ന സംഘർഷത്തിന്റെ അടിസ്ഥാനം. ഒരു സംവിധായകനുമായുള്ള പരാജിത പ്രണയവും വേഗംകൂട്ടി. ഗ്രാമത്തിന്റെ നിഷ്ക്കളങ്കതയും നഗരത്തിന്റെ എതിർചിന്തയും സർക്കസിന്റെ നടുവിൽനിർത്തി അഴിച്ചെടുക്കുകയായിരുന്നു ‘മേള’യിൽ.

കുഞ്ഞൻ അഭിനേതാവ് രഘുവിനെ മുഴുനീള കഥാപാത്രമാക്കിയായിരുന്നു അത്. നഗരത്തിലെ സർക്കസ് കോമാളിയായ അയാൾ ഒരിക്കൽ ഗ്രാമത്തിലെത്തുന്നു. വധുവിനെ തേടിയായിരുന്നു വരവ്. ദരിദ്ര പ്രദേശത്ത് സാമാന്യം സമ്പന്നനായ അയാളെ, പണത്തിൽ കണ്ണുവെച്ച് ഒരു പെണ്ണ് സ്വീകരിച്ചു. സർക്കസ് ക്യാമ്പിലെത്തിയശേഷം കാര്യങ്ങൾ കീഴ്മേൽമറിഞ്ഞു. അവൾ ബൈക്ക് അഭ്യാസിയിലേക്ക് ആകർഷിക്കപ്പെട്ടു. അത് പ്രണയമായി. അഭ്യാസിക്ക് ഭാര്യയെ സമർപ്പിച്ച് കോമാളി ആത്മഹത്യചെയ്യുകയാണ് അന്ത്യത്തിൽ.

വേളൂർ കൃഷ്ണൻകുട്ടിയുടെ കഥ അടിസ്ഥാനമാക്കി ജോർജ് ഒരുക്കിയ ‘പഞ്ചവടിപ്പാലം’ രാഷ്ട്രീയ സിനിമയെക്കുറിച്ചുള്ള അലസ വിചാരങ്ങളെ പ്രകോപിച്ചു. കറുത്ത ഫലിതത്തിന്റെ അകമ്പടിയുണ്ടായ അത് രാഷ്ട്രീയ സന്ദർഭത്തിന്റെയും അഴിമതിയുടെയും അവയ്ക്കിടയിൽ മോങ്ങുന്ന നേതാക്കളുടെയും കാരിക്കേച്ചറായി. പെൺകോന്തനായ രാഷ്ട്രീയ നേതാവ് ദുശ്ശാസനകുറുപ്പ് (ഗോപി) ശക്തമായ സൂചന നൽകിയ പ്രതീകങ്ങളിലൊന്നായിരുന്നു. വ്യത്യസ്തങ്ങളായ കഥകൾക്ക് ചലച്ചിത്ര ഭാഷ്യമൊരുക്കുന്നതിൽ ജോർജ് അസാമാന്യ ധീരതകാട്ടി. ഡോ. പവിത്രന്റെ വ്യാമോഹം, മണ്ണ്, പത്മരാജന്റ രാപ്പാടികളുടെ ഗാഥ, കാക്കനാടന്റെ ഓണപ്പുടവ, ജോർജ് ഓണക്കൂറിന്റെ ഉൾക്കടൽ, ശ്രീധരൻ ചമ്പാടിന്റെ മേള, പി ജെ ആന്റണിയുടെ കോലങ്ങൾ, കള്ളിക്കാട് രാമചന്ദ്രന്റെ ആദാമിന്റെ വാരിയെല്ല്, സി വി ബാലകൃഷ്ണന്റെ മറ്റൊരാൾ, എസ് ഭാസുരചന്ദ്രന്റെ ഈ കണ്ണികൂടി ‐ തുടങ്ങിയവ.

താരപദവിക്കെതിരെ ശക്തമായ അഭിപ്രായം രേഖപ്പെടുത്താനും ജോർജ് മറന്നില്ല. സാമ്പത്തികമായി പരാജയപ്പെട്ട ‘ഇലവങ്കോട്ദേശ’ത്തിന്റെ അനുഭവങ്ങളുമായി ബന്ധപ്പെട്ട് അത് പരുഷവുമായി. മലയാള സിനിമയുടെ പ്രതിസന്ധി തുറന്നുപറയുന്നതിലും മടികാണിച്ചില്ല. എഴുപതുകളിലെയും എൺപതുകളിലെയും ഒറ്റപ്പെട്ട ചലച്ചിത്ര പരിശ്രമങ്ങളാണ് നമ്മുടെ ഭാഷയിലെ സാന്ത്വനങ്ങളെന്നും കൂട്ടിച്ചേർത്തു. സുവർണകാലം എന്നു വിളിച്ച ആ ഘട്ടത്തിനുശേഷം ഗൗരവ സന്നദ്ധതകൾ കാര്യമായുണ്ടായില്ലെന്നും വ്യക്തമാക്കി.

Previous Post

ജനങ്ങൾക്ക് മറക്കാനാവാത്ത സിനിമകളുടെ സംവിധായകൻ: കെ ജി ജോർജിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Next Post

കെ ജി ജോർജ് അന്തരിച്ചു

Related Posts

ഇരട്ടിയല്ല,-നാലിരട്ടി-മധുരം
CINEMA

ഇരട്ടിയല്ല, നാലിരട്ടി മധുരം

October 6, 2024
86
നാല്-ഗെറ്റപ്പുകളിൽ-വരുൺ-തേജ്‌;-‘മട്ക’യുടെ-ടീസർ-പുറത്ത്
CINEMA

നാല് ഗെറ്റപ്പുകളിൽ വരുൺ തേജ്‌; ‘മട്ക’യുടെ ടീസർ പുറത്ത്

October 5, 2024
66
ആരാധകർ-ദൈവങ്ങൾ;-ആശുപത്രി-വിട്ടശേഷം-ആദ്യപ്രതികരണവുമായി-രജനികാന്ത്
CINEMA

ആരാധകർ ദൈവങ്ങൾ; ആശുപത്രി വിട്ടശേഷം ആദ്യപ്രതികരണവുമായി രജനികാന്ത്

October 5, 2024
60
ജോജു-ജോർജിന്റെ-ആദ്യ-സംവിധാന-സംരംഭം;-‘പണി’യുടെ-റിലീസ്-ഡേറ്റ്-പുറത്ത്
CINEMA

ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം; ‘പണി’യുടെ റിലീസ് ഡേറ്റ് പുറത്ത്

October 5, 2024
87
രജനികാന്ത്-ചിത്രം-വേട്ടയ്യന്റെ-കേരളത്തിലെ-ബുക്കിംഗ്-ഒക്‌ടോബർ-ആറ്‌-മുതൽ
CINEMA

രജനികാന്ത് ചിത്രം വേട്ടയ്യന്റെ കേരളത്തിലെ ബുക്കിംഗ് ഒക്‌ടോബർ ആറ്‌ മുതൽ

October 5, 2024
33
ജോഷി-മാത്യുവിന്റെ-ദൈവത്താൻകുന്ന്-ഷൂട്ടിംഗ്-ആരംഭിച്ചു
CINEMA

ജോഷി മാത്യുവിന്റെ ദൈവത്താൻകുന്ന് ഷൂട്ടിംഗ് ആരംഭിച്ചു

October 5, 2024
35
Next Post
കെ-ജി-ജോർജ്-അന്തരിച്ചു

കെ ജി ജോർജ് അന്തരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.