Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

രാജ്യത്ത്‌ സ്വകാര്യവൽക്കരണം തകൃതി: മന്ത്രി വി എൻ വാസവൻ

by News Desk
September 24, 2023
in KERALA
0
രാജ്യത്ത്‌-സ്വകാര്യവൽക്കരണം-തകൃതി:-മന്ത്രി-വി-എൻ-വാസവൻ
0
SHARES
37
VIEWS
Share on FacebookShare on TwitterShare on Whatsapp

കോട്ടയം> രാജ്യത്ത് വൈദ്യുതി മേഖലയിലടക്കം സ്വകാര്യവൽക്കരണം തകൃതിയാണെന്ന് സഹകരണമന്ത്രി വി എൻ വാസവൻ പറഞ്ഞു. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യുതിമേഖല മർമപ്രധാനമാണ്. ഇതിനെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്തിരിയണം.

രാജ്യത്തെ സാമ്പത്തിക ആഘാതങ്ങളിൽനിന്ന് സംരക്ഷിക്കുന്ന ഷോക്ക് അബ്സോർബറാണ് പൊതുമേഖല. വൈദ്യുതി വിതരണരംഗത്ത് സ്വകാര്യമേഖല കടന്നുവരുന്നത് ഉപഭോക്താക്കൾക്ക് വലിയ നഷ്ടമുണ്ടാക്കും. 2008ലുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യം പിടിച്ചുനിന്നത് പൊതുമേഖലയുടെ കരുത്ത് മൂലമാണെന്നും മന്ത്രി പറഞ്ഞു.

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് തുടക്കം

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് കോട്ടയത്ത് മാമ്മൻ മാപ്പിള ഹാളിലെ സി ജി സുരേന്ദ്രൻ –- എസ് കൃഷ്ണൻകുട്ടി നഗറിൽ തുടക്കമായി. സംസ്ഥാന പ്രസിഡന്റ് ഡോ. എം ജി സുരേഷ്കുമാർ പതാക ഉയർത്തി. സഹകരണമന്ത്രി വി എൻ വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. എം ജി സുരേഷ്കുമാർ അധ്യക്ഷനായി.
അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗം പി പി ജയൻദാസ് രക്തസാക്ഷി പ്രമേയവും കേന്ദ്ര കമ്മിറ്റിയംഗം എം പി സുദീപ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ എ വി റസൽ, ഇഇഎഫ്ഐ ജനറൽ സെക്രട്ടറി പ്രശാന്ത് നന്ദി ചൗധരി, കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് ഹരിലാൽ, കെജിഒഎ ജനറൽ സെക്രട്ടറി ഡോ. എസ് ആർ മോഹനചന്ദ്രൻ, എകെഡബ്ല്യുഎഒ ജനറൽ സെക്രട്ടറി ഇ എസ് സന്തോഷ്കുമാർ, എസ്പിഎടിഒ പ്രസിഡന്റ് വി സി ബിന്ദു, കെഎസ്ഇബിഒഎ വൈസ്പ്രസിഡന്റ് ഇ മനോജ് എന്നിവർ സംസാരിച്ചു.

വനിതാ സമ്മേളനം ഇഇഎഫ്ഐ അഖിലേന്ത്യ വൈസ്പ്രസിഡന്റ് ദീപ കെ രാജൻ ഉദ്ഘാടനം ചെയ്തു. കെ പി ബീന, കെ ഇ നിഷ എന്നിവർ സംസാരിച്ചു. വനിതാ സബ്കമ്മിറ്റി കൺവീനർ കെ ഇന്ദിര റിപ്പോർട്ടും കെ കെ സീന രൂപരേഖയും ആർ എസ് ഇന്ദു പ്രമേയവും അവതരിപ്പിച്ചു. സാമൂഹ്യസർവേ റിപ്പോർട്ട് കെ എം ജുമൈലാ ബീവി അവതരിപ്പിച്ചു. ടി എസ് ഉഷ, എം ആശാജ്യോതി എന്നിവർ സംസാരിച്ചു. ജെ ലേഖ രചിച്ച “കെഎസ്ഇബി കഥകൾ’ എന്ന പുസ്തകം പ്രശാന്ത് നന്ദി ചൗധരി പ്രകാശനം ചെയ്തു.
പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി ബി ഹരികുമാർ കേന്ദ്ര കമ്മിറ്റി റിപ്പോർട്ടും ട്രഷറർ എച്ച് മധു കണക്കും അവതരിപ്പിച്ചു. അസോസിയേഷൻ ഉത്തര–-മധ്യമേഖലാ സെക്രട്ടറി അനീഷ് പറക്കാടൻ, വർക്കിങ് പ്രസിഡന്റ് ആർ ബാബു, പി വി ലതീഷ്, കെ രാജശേഖരൻ നായർ എന്നിവർ സംസാരിച്ചു.
ഞായറാഴ്ച രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. വൈകിട്ട് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.

സാധാരണക്കാർക്ക് വൈദ്യുതി അപ്രാപ്യമാക്കുന്ന കേന്ദ്രനയം തിരുത്തണം

സ്വകാര്യ മേഖലയ്ക്ക് ലാഭം കൊയ്യാൻ വേണ്ടി വൈദ്യുതിയെ സാധാരണക്കാർക്ക് അപ്രാപ്യമാക്കുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങൾ തിരുത്തണമെന്ന് കെഎസ്ഇബിഒഎ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. മൂലധനശക്തികളുടെ താൽപ്പര്യത്തിനനുസരിച്ച് ഈ മേഖലയെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടന്നുവരുന്നത്. തെറ്റായ നയങ്ങൾ തിരുത്താനും വൈദ്യുതി മേഖലയിൽ പൊതുമേഖലാ നിക്ഷേപം വർധിപ്പിക്കാനും ആവശ്യപ്പെട്ട് നിരവധി സമരങ്ങൾ സംഘടന നടത്തി. എന്നാൽ ഇത്തരം ആവശ്യങ്ങളോടെല്ലാം കേന്ദ്രസർക്കാർ മുഖംതിരിയ്ക്കുകയാണ്.

വൈദ്യുതി വിതരണമേഖലയിൽ പ്രവർത്തിക്കാൻ ലൈസൻസ് ആവശ്യമില്ല എന്നതാണ് പുതിയ വൈദ്യുതി നിയമഭേദഗതിയിലെ പ്രധാന നിർദേശം. സംസ്ഥാന സർക്കാരുകളുടെയോ റെഗുലേറ്ററി കമീഷന്റെയോ നിയന്ത്രണമില്ലാതെ സ്വകാര്യ കമ്പനികൾക്ക് യഥേഷ്ടം കടന്നുവരാൻ ഭേദഗതി വഴിയൊരുക്കും. കേരളത്തിന്റെ ഊർജ പ്രതീക്ഷകൾ യാഥാർഥ്യമാക്കാൻ കെഎസ്ഇബിയെ സജ്ജമാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Previous Post

ഏഷ്യൻ ​ഗെയിംസ് 2023: ഇന്ത്യയ്‌ക്ക് ആദ്യമെഡൽ; ഷൂട്ടിങ്ങിലും തുഴച്ചിലിലും വെള്ളി

Next Post

തകർക്കപ്പെടേണ്ട നാലാംചുവര്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
68
Next Post
തകർക്കപ്പെടേണ്ട-നാലാംചുവര്

തകർക്കപ്പെടേണ്ട നാലാംചുവര്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.