ഇൻഡോർ> ലോകകപ്പിനുമുമ്പ് മറ്റൊരു പരമ്പര നേട്ടത്തിനായി ഇന്ത്യ ഇന്ന് ഓസ്ട്രേലിയക്കെതിരെ. ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യകളിയിൽ ഇന്ത്യ അഞ്ച് വിക്കറ്റിനാണ് ജയിച്ചത്. മൂന്ന് മത്സര പരമ്പരയാണ്. അവസാന കളിയിൽ ഇന്ത്യയുടെ ലോകകപ്പ് ടീമാണ് ഇറങ്ങുന്നത്. പകൽ ഒന്നരയ്–ക്ക് സ്–പോർട്സ് 18ലും ജിയോ സിനിമയിലും കാണാം.