കോഴിക്കോട് > നിപാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ അടച്ചിട്ട വിദ്യാലയങ്ങൾ തിങ്കളാഴ്ച തുറക്കും. നിപാ നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. ഒരാഴ്ചയായി വിദ്യാലയങ്ങളിൽ ഓൺലൈൺ പഠനം ഏർപ്പെടുത്തിയിരുന്നു.
പഠനം പുനരാരംഭിച്ചെങ്കിലും വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായി ഉപയോഗിക്കണമെന്ന് ഉത്തരവിലുണ്ട്. വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തിലും ക്ലാസ് മുറികളിലും സാനിറ്റെസർ സൂക്ഷിച്ച് ഉപയോഗം ഉറപ്പാക്കണം. നിയന്ത്രിത മേഖലകളിലെ വിദ്യാലയങ്ങളിൽ നിയന്ത്രണം പിൻവലിക്കുന്നതുവരെ അധ്യയനം ഓൺലൈനിൽ തുടരണമെന്നും ഉത്തരവിലുണ്ട്.