ഒട്ടാവ > കാനഡയിൽ ആർഎസ്എസിനെ നിരോധിക്കണമെന്ന ആവശ്യവുമായി വിവിധ എൻജിഒകൾ രംഗത്ത്. നാഷണൽ കൗൺസിൽ ഓഫ് കനേഡിയൻ മുസ്ലിംസ്( എൻസിസിഎം), ഡബ്ല്യൂഎസ്ഒ എന്നീ സംഘടനകളാണ് ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. വർഗീയത സൃഷ്ടിക്കുന്ന ആർഎസ്എസ് എന്ന സംഘടനയെ നിരോധിക്കണമെന്നാണ് ആവശ്യം.