തിരുവന്തപുരം> ഇടതുപക്ഷ വനിതാ നേതാക്കള്‍ക്കും സിപിഐ എം നേതാക്കളുടെ ഭാര്യമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ സൈബര്‍ ആക്രമണം നടത്തിയ കോണ്‍ഗ്രസ് സൈബര്‍ നേതാവ് അറസ്റ്റില്‍.പാറശാല സ്വദേശി എബിനാണ് അറസ്റ്റിലായത്. സൈബര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ‘കോട്ടയം കുഞ്ഞച്ചന്’ എന്ന ഫേക്ക് ഐഡിയില്‍ നിന്നാണ് ലൈംഗികാതിക്രമത്തിന് ആഹ്വാനം ചെയ്തുള്ള പോസ്റ്റുകള്‍ ഇയാള്‍ പ്രചരിപ്പിച്ചത്. അമൃത റഹിം, ഹര്‍ഷ ബിജു എന്നിവര്‍ നല്കിയ പരാതിയിലായിരുന്നു അറസ്റ്റ്.