തിരുവനന്തപുരം > കായികവകുപ്പുമായി ചേർന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് കേരളത്തിന്റെ സമഗ്ര കായികവികസനത്തിനുള്ള രൂപരേഖ തയ്യാറാക്കുകയാണെന്ന് മന്ത്രി ആർ ബിന്ദു. ലോകത്ത് പല രാജ്യങ്ങളിലും പ്രാവർത്തികമായിക്കഴിഞ്ഞ സ്പോർട്സ് ഇക്കണോമി എന്ന ആശയം കേരളത്തിൽ പ്രായോഗികതലത്തിൽ കൊണ്ടുവരാനാണ് ഉദ്ദേശം. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സർവ്വകലാശാലകളുടെയും കോളേജുകളുടെയും പങ്കാളിത്തമാണ് ഇതിലെ ഏറ്റവും പ്രധാന ഘടകം. “സ്പോർട്സ് ഫോർ ചെയ്ഞ്ച്’ എന്ന ആശയമാണ് നാമിതിൽ ഉയർത്തിപ്പിടിക്കുക.
രാജ്യത്ത് ആദ്യമായിട്ടാവും ഇത്തരമൊരു സംരംഭം. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാനുമായി ഇക്കാര്യത്തിൽ ചർച്ച നടത്തി. പ്രാഥമിക നടപടികൾക്ക് 2024 ജനുവരിയിൽ തിരുവനന്തപുരം സ്പോർട്സ് ഹബ്ബിൽ തുടക്കം കുറിക്കും – മന്ത്രി അറിയിച്ചു.