തിരുവനന്തപുരം > മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കം 16 യുഡിഎഫ് നേതാക്കൾക്കെതിരെ ബന്ധു നിയമന വിഷയത്തിൽ പൊതുപ്രവർത്തകനായ എ എച്ച് ഹഫീസ് നൽകിയ ഹർജി 29ന് തിരുവനന്തപുരം വിജിലൻസ് കോടതി വീണ്ടും പരിഗണിക്കും.
2016ൽ നൽകിയ പരാതി വിജിലൻസിന് അന്വേഷണത്തിന് കൈമാറിയിരുന്നു. എന്നാൽ, നിയമനം ലഭിച്ചവർ മാത്രമെ എഫ്ഐആറിൽ ഉൾപ്പെട്ടുള്ളൂ. തുടർന്ന് കോടതി പരാതിക്കാരനെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്നാണ്, പുനരന്വേഷണം വേണമെന്ന് പരാതിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടത്.