തിരുവനന്തപുരം
യുഡിഎഫ് സർക്കാർ ജോലി നൽകാതെ വഞ്ചിച്ച എല്ലാ കായികതാരങ്ങളുടെയും സ്വപ്നം യാഥാർഥ്യമാക്കി എൽഡിഎഫ് സർക്കാർ. 2010-–-14 വർഷത്തെ സ്പോർട്സ് ക്വോട്ട നിയമനപ്പട്ടികയിൽ അവശേഷിച്ച 41 പേർക്കും നിയമന ഉത്തരവിറങ്ങി. സോഫ്റ്റ്ബോൾ, നീന്തൽ, വോളിബോൾ, ഫെൻസിങ്, ഫുട്ബോൾ, അത്ലറ്റിക്സ്, ബാസ്കറ്റ് ബോൾ, സൈക്ലിങ്, ഹാൻഡ് ബോൾ എന്നിവയിൽ ദേശീയ മെഡൽ നേടിയ താരങ്ങളെ ജോലി വാഗ്ദാനം ചെയ്തശേഷം അത് നൽകാതെ യുഡിഎഫ് വഞ്ചിക്കുകയായിരുന്നു.
ഇവരെ ആരോഗ്യവകുപ്പ്, ലാൻഡ് റവന്യൂവകുപ്പ്, തദ്ദേശവകുപ്പ്, സാമൂഹികനീതിവകുപ്പ്, പൊലീസ് എന്നിവിടങ്ങളിൽ ക്ലർക്ക് തസ്തികയിൽ നിയമിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. നിയമനക്കത്ത് ഉടൻ അയക്കും. യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുടങ്ങിക്കിടന്ന സ്പോർട്സ് ക്വോട്ട നിയമനം പുനരാരംഭിച്ചത് ഒന്നാം പിണറായി സർക്കാരാണ്. ഏഴുവർഷത്തിനിടെ 604 പേർക്ക് ജോലി നൽകി.