കൊളംബോ > ആറോവറിൽ ആറ് വിക്കറ്റുമായി മുഹമ്മദ് സിറാജ് നിറഞ്ഞാടിയപ്പോൾ ഏഷ്യകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. കളിയുടെ മൂന്നാം പന്തിൽ വിക്കറ്റെടുത്ത് ജസ്പ്രീത് ബുംറയാണ് വിക്കറ്റ് നേട്ടത്തിന് തുടക്കമിട്ടത്.
നാലാം ഓവറിൽ സിറാജ് ലങ്കയുടെ നാല് ബാറ്റർമാരെ കൂടാരം കയറ്റിയപ്പോൾ മത്സരം ഇന്ത്യക്ക് അനുകൂലമായി. ആറാം ഓവറിലും 11 ഓവറിലും സിറാജ് വീണ്ടും ഇന്ത്യയ്ക്കായി വിക്കറ്റ് നേട്ടം തുടർന്നു. കേവലം 13 റൺസ് വിട്ടുകൊടുത്താണ് സിറാജിന്റെ മിന്നും പ്രകടനം. നിലവിൽ 12 ഓവറിൽ 39/7 എന്ന നിലയിലാണ് ലങ്ക.