തിരൂരങ്ങാടി > മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ കാറിൽനിന്ന് വിജിലൻസ് കണക്കിൽപ്പെടാത്ത പണം പിടികൂടി. തിരൂരങ്ങാടി ജോ. ആർടിഒയുടെ ചുമതലവഹിക്കുന്ന സുൽഫിക്കറുടെ കാറിൽനിന്നാണ് 39,200 രൂപ കണ്ടെടുത്തത്. ഏജന്റുമാർ പണം കൈമാറുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം വിജിലൻസ് ഇൻസ്പെക്ടർ ജോതീന്ദ്രകുമാറിന്റെ നേതൃത്വത്തിൽ വിജിലൻസ് സംഘം ചെമ്മാട്ടെ ആർടിഒ ഓഫീസിൽ പരിശോധന നടത്തിയത്. ക്യാഷ് ഡിക്ലറേഷനിൽ 100 രൂപയാണ് രേഖപ്പെടുത്തിയിരുന്നത്. വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകും.