തിരുവനന്തപുരം
ദക്ഷിണ റെയിൽവേയിൽ കൂടുതൽ യാത്രക്കാരുമായി കേരളത്തിലെ വന്ദേഭാരത് എക്സ്പ്രസുകൾ. കാസർകോട് –-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസാണ് മുന്നിൽ.175.10 ശതമാനമാണ് ട്രെയിനിലെ ബുക്കിങ്. രണ്ടാംസ്ഥാനത്ത് തിരുവനന്തപുരം –-കാസർകോട് വന്ദേഭാരത്–- 168.91 ശതമാനം. ചെന്നൈ–- മൈസൂരു -(123.90 ശതമാനം). മൈസൂരു–-ചെന്നൈ (109.27), ചെന്നൈ–- കോയമ്പത്തൂർ (106.48), കോയമ്പത്തൂർ–- ചെന്നൈ (102.93) എന്നിങ്ങനെയാണ് തിരക്ക്. ആഗസ്തിലെ കണക്കാണിത്.
ജൂലൈയിൽ രാജ്യത്തെ 23 സർവീസിൽ കൂടുതൽ യാത്രക്കാരുള്ളത് കാസർകോട്– -തിരുവനന്തപുരം സെൻട്രൽ വന്ദേഭാരതിനായിരുന്നു–-183 ശതമാനം. രണ്ടാംസ്ഥാനത്ത് തിരുവനന്തപുരം സെൻട്രൽ–- കാസർകോട് വന്ദേഭാരതും–-176 ശതമാനം. ആഗസ്തിൽ ഇതിൽ നേരിയ കുറവുണ്ട്. ദക്ഷിണ റെയിൽവേയ്ക്ക് പുതുതായി ഒരു വന്ദേഭാരത് അനുവദിച്ചെങ്കിലും റൂട്ട് പ്രഖ്യാപിച്ചിട്ടില്ല. കൂടുതൽ യാത്രക്കാരുള്ള കേരളത്തിന് പ്രഖ്യാപിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. രാജ്യത്തുതന്നെ ഏറ്റവുംകുറഞ്ഞ വേഗത്തിലാണ് കേരളത്തിൽ വന്ദേഭാരത് സർവീസ്.