യൂജിൻ
ഇന്ത്യയുടെ ഒളിമ്പിക്സ്, ലോകചാമ്പ്യൻ നീരജ് ചോപ്ര ഇന്ന് ഡയമണ്ട് ലീഗ് ഫൈനലിൽ ഇറങ്ങും. ലോകത്തെ മികച്ച ആറ് താരങ്ങൾ അണിനിരക്കുന്ന ഈ വേദിയിൽ കഴിഞ്ഞതവണ ജാവലിൻ ത്രോ ചാമ്പ്യനാണ്. 88.17 മീറ്റർ എറിഞ്ഞ് ലോകചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു. തൊട്ടുപിന്നാലെ സൂറിച്ചിൽ നടന്ന ഡയമണ്ട് ലീഗിൽ 85.71 മീറ്റർ എറിഞ്ഞ് രണ്ടാംസ്ഥാനത്തായി.
ഫൈനലിലെത്തിയ ലോങ്ജമ്പ് താരം എം ശ്രീശങ്കർ, സ്റ്റീപിൾചേസ് താരം അവി
ഷ് സാബ്ലെ, ട്രിപ്പിൾജമ്പുകാരൻ പ്രവീൺ ചിത്രവേൽ എന്നിവർ യോഗ്യത നേടിയെങ്കിലും ഏഷ്യൻ ഗെയിംസ് ഒരുക്കത്തിനായി പിൻമാറി. നീരജിന്റെ മത്സരം രാത്രി 12.50നാണ്. സ്പോർട്സ് 18 ചാനലിൽ കാണാം.