കൊയിലാണ്ടി> നിപാ വ്യാജ സൃഷ്ടിയെന്ന് ഫെയ്സ്ബുക്കിൽ കുറിപ്പിട്ട യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു. നിപാ വ്യാജ സൃഷ്ടിയാണെന്നും ഇതിന് പിന്നിൽ വൻകിട ഫാർമസി കമ്പനിയാണെന്നും ആരോപിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പിട്ട കൊയിലാണ്ടി പെരുവട്ടൂർ ചെട്ട്യാംകണ്ടി അനിൽ കുമാറിനെതിരെയാണ് ഐടി ആക്ട് പ്രകാരം പൊലീസ് കേസെടുത്ത്.
ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം പോസ്റ്റുകൾ പൊതു സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നുമാണ് പോസ്റ്റിനെതിരെ പരാതി ഉയർന്നത്. കൊയിലാണ്ടിയിലെ പത്രവിതരണക്കാരനും അമൃതാനന്ദമയീ മഠത്തിലെ സഹായിയുമാണ് അനിൽകുമാർ.