തിരുവനന്തപുരം> സോളാറിലെ ഗൂഢാലോചനയിൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന യുഡിഎഫ് കൺവീനർ എം എം ഹസന്റെ നിലപാടിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്.
അന്വേഷണം വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും സിബിഐ അന്വേഷണം വേണമെന്നാണ് യുഡിഎഫിന്റെ ആവശ്യമെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അന്വേഷണത്തിൽ ഒരു ഭയവുമില്ല. വിഷയം സംസ്ഥാന ഏജൻസി അന്വേഷിക്കേണ്ടെന്നും സതീശൻ കൂട്ടിചേർത്തു.