ന്യൂഡൽഹി> സോളർ കേസിലെ പരാതിക്കാരിയുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണനെ നേരിൽ കണ്ടിട്ടില്ലെന്നും ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഫെനിയുമായി നേരിട്ട് ബന്ധമോ പരിചയമോ ഇല്ല. പുറത്തുവന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പിന്നിൽ ആരോ ഉണ്ടെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.