ഇസ്ലാമാബാദ്
മുൻ പ്രധാനമന്ത്രി നവാസ് ഷെറിഫ് ഒക്ടോബർ 21ന് ലണ്ടനിൽനിന്ന് പാകിസ്ഥാനിൽ മടങ്ങിയെത്തും. അദ്ദേഹത്തിന്റെ സഹോദരനും മുൻ പ്രധാനമന്ത്രിയുമായ ഷഹബാസ് ഷെറിഫിന്റേതാണ് പ്രഖ്യാപനം. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ പാകിസ്ഥാൻ മുസ്ലിം ലീഗ് നവാസിന്റെ (പിഎംഎൽഎൻ) പ്രചാരണ നേതൃത്വം നവാസിനായിരിക്കുമെന്നും ഷഹബാസ് പറഞ്ഞു. മടക്കത്തിന് മുന്നോടിയായി നവാസിന്റെ അധ്യക്ഷതയിൽ ലണ്ടനിൽ പാർടിയുടെ ഉന്നതതലയോഗം ചേർന്നു. മടങ്ങിയെത്തുന്ന നവാസിന് പാർടി വമ്പിച്ച സ്വീകരണം നൽകും.
അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട നവാസ് 2019 നവംബറിലാണ് ചികിത്സയ്ക്ക് എന്നപേരിൽ ലണ്ടനിലേക്ക് പോയത്. കോടതി പലവട്ടം ആവശ്യപ്പെട്ടിട്ടും പിന്നീട് മടങ്ങിയെത്തിയില്ല.