കോഴിക്കോട്> കേരളത്തിൽ എന്തുകൊണ്ട് നിപ വൈറസ് രോഗം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന വിമർശകരുടെ ചോദ്യത്തിന് മറുപടിയുമായി മന്ത്രി വീണാ ജോർജ്. നിപ രോഗം സ്ഥിരീകരിക്കാൻ കേരളത്തിന് കഴിയുമെന്നും എന്നാൽ ഇതിന്റെ ഡിക്ലറേഷൻ നടത്താൻ പുനെ എൻഐവിയ്ക്ക് മാത്രമേ ചുമതലയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.
“കേരളത്തിൽ കോഴിക്കോട് റീജിയണൽ ഐഡിവിആർഎൽ ലാബിലും ആലപ്പുഴ എൻഐവി കേരളയിലും നിപ വൈറസ് സ്ഥിരീകരിക്കാൻ സാധിക്കും. അത്യന്തം അപകടകരമായ വൈറസായതിനാൽ ഐസിഎംആർ എൻഐവി മാർഗനിർദേശമനുസരിച്ച് ഒരിടവേളയ്ക്ക് ശേഷം ഔട്ട്ബ്രേക്ക് വരികയാണെങ്കിൽ എവിടെ പരിശോധിച്ചാലും എൻഐവി പൂനൈയിൽ നിന്നുള്ള സ്ഥിരീകരണം വന്നതിന് ശേഷം മാത്രമേ ഡിക്ലയർ ചെയ്യാൻ പാടുള്ളൂ. ഐസിഎംആറിന്റെ ഈ നിർദേശം ഉള്ളത് കാരണമാണിത്”- മന്ത്രി വീണാ ജോർജ് പറഞ്ഞു.