കോഴിക്കോട് > ജില്ലയിൽ പനി ബാധിച്ച് രണ്ടുപേർ മരിച്ച സാഹചര്യത്തിൽ ആരോഗ്യ ജാഗ്രതാ നിർദേശം. ആയഞ്ചേരി, മരുതോങ്കര ഭാഗങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പഞ്ചായത്തുകളിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചു. ആയഞ്ചേരി പഞ്ചായത്തിൽ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. പഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രധാന അധ്യാപകരെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്.
നിപ സംശയം നിലനിൽക്കുന്നതിനാൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതലയോഗം കളക്ട്രേറ്റിൽ പുരോഗമിക്കുകയാണ്.