തിരുവനന്തപുരം> പുതുപള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മാധ്യമപ്രവർത്തകയ്ക്കെതിരെ കോൺഗ്രസ് സൈബർ സേനയുടെ ലൈംഗികാധിക്ഷേപം. പുതുപള്ളിയിലെ വികസനമുരടിപ്പ് തുറന്നുകാട്ടിയ വാർത്തകൾ നൽകിയതിന്റെ പേരിലാണ് ടി 21 ഓൺലൈൻ ചാനൽ അവതാരക പാർവതിയ്ക്കെതിരെ കോൺഗ്രസ് സൈബർ ഗുണ്ടകൾ ആക്രമണം അഴിച്ചുവിട്ടത്.
സംഭവത്തിന് പിന്നാലെ കോൺഗ്രസിനെതിരെയും സംഭവം വാർത്തായക്കാൻ മടിച്ച മുഖ്യധാര മാധ്യമങ്ങൾക്കെതിരെയും സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നു. “സൈബർ ആക്രമണം എന്നൊക്കെ പറഞ്ഞ് വാർത്ത വരണമെങ്കിൽ, അപലപിക്കൽ മഹോത്സവം കാണണമെങ്കിൽ പ്രിവിലേജുള്ള കാറ്റഗറിയിൽ പെട്ട മനുഷ്യരാകണം. അച്ചു ഉമ്മന്റെ ആഡംബര ജീവിതത്തെ കുറിച്ച് ചോദിച്ചപ്പോൾ അതും സൈബർ ആക്രമണമായിരുന്നു. സഖാവ് എൻ വി വൈശാഖന്റെ പങ്കാളിക്ക് നേരെ, ജെയ്ക് സി തോമസിന്റെ പങ്കാളിക്ക് നേരെ, സച്ചിന് ദേവ്- ആര്യാ രാജേന്ദ്രൻ ദമ്പദികളുടെ പിറന്ന് വീണ കുഞ്ഞിന് പോലും നേരെ സൈബർ ആക്രമണം എന്ന് ആരെങ്കിലും വാർത്ത കണ്ടിരുന്നോ”- ശ്രീകാന്ത് പി കെ ഫെയ്സ്ബുക്കിൽ കുറിച്ചു.
“മാധ്യമങ്ങളുടെ മഞ്ഞകണ്ണടയിൽ ഈ ആക്രമണം ഒരിക്കലും കാണില്ല. ഇതിന് നേതൃത്വം കൊടുത്തവരെ കോൺഗ്രസ് തള്ളിപ്പറയില്ല, പകരം നിഖിൽ പൈലി എന്ന ക്രിമിനലിനെ ഒപ്പം ചേർത്തത് പോലെ നടത്തും. ഇതാണ് കോൺഗ്രസ്, പക്ഷേ നമ്മുടെ മാധ്യമങ്ങൾ ഇപ്പോഴും അഹിംസാ പാർട്ടിയായി നമുക്ക് മുന്നിൽ അവതരിപ്പിക്കും”-അശ്വൻ അശോക് ഫെയ്സ്ബുക്കിൽ കുറിച്ചു.