Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും: മന്ത്രി വി ശിവന്‍കുട്ടി

by News Desk
September 9, 2023
in KERALA
0
സ്‌കൂളുകളിലെ-ഉച്ചഭക്ഷണ-വിതരണവുമായി-ബന്ധപ്പെട്ട-പ്രശ്‌നങ്ങള്‍-ഉടന്‍-പരിഹരിക്കും:-മന്ത്രി-വി-ശിവന്‍കുട്ടി
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് ഉടന് പരിഹരിക്കുമെന്ന് മന്ത്രി വി ശിവന്കുട്ടി പറഞ്ഞു. വെണ്ണല ഗവണ്മെന്റ് ഹൈസ്കൂളിലെ ലാബുകളുടെ ഉദ്ഘാടനം നിര്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രാവിഷ്കൃത പദ്ധതിയാണ് സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം. പദ്ധതിയിലെ 60 ശതമാനം തുക കേന്ദ്രത്തിന്റെയും ബാക്കി 40 ശതമാനം തുക സംസ്ഥാനവുമാണ് വഹിക്കുന്നത്. അതിനാല് കേന്ദ്രത്തിന്റെ കൂടി സഹായത്തോടെ എത്രയും വേഗം പ്രശ്ന പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്ര രംഗത്തെ നേട്ടങ്ങള് സാധാരണക്കാരായ വിദ്യാര്ത്ഥികള്ക്ക് കൂടി ലഭ്യമാക്കണം എന്നതാണ് സര്ക്കാര് നയം. വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യവികസനത്തിനായി 3800 കോടി രൂപയാണ് സംസ്ഥാന സര്ക്കാര് ചെലവഴിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സര്ക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും അദ്ദേഹം പറഞ്ഞു.

സര്ക്കാര് സ്കൂളുകള് മാത്രമല്ല എയ്ഡഡ്, അണ് എയ്ഡഡ്, സിബിഎസ്സി സ്കൂളുകളിലെയുമടക്കം മുഴുവന് വിദ്യാര്ത്ഥികള്ക്കും മികച്ച പഠനം ഉറപ്പാക്കുകയാണ് സര്ക്കാരിന്റെ ലക്ഷ്യം. കൊച്ചി കോര്പ്പറേഷന്റെ നേതൃത്വത്തില് മാതൃകാപരമായ പ്രവര്ത്തനമാണ് വെണ്ണല ഗവ. ഹൈസ്കൂളില് നടത്തിയിരിക്കുന്നത്. കോളേജുകളുടെ നിലവാരത്തിലുള്ള ലാബുകളാണ് ഇവിടെ യാഥാര്ത്ഥ്യമാക്കിയിരിക്കുന്നത്. ഇത് പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ഏറെ ശക്തി പകരുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി നഗരസഭ 2022-23 ജനകീയാസൂത്രണ പദ്ധതിയില് ഉള്പ്പെടുത്തിയാണ് വെണ്ണല ഗവ. ഹയര് സെക്കൻഡറി സ്കൂളില് കമ്പ്യൂട്ടര്, ഫിസിക്സ് കെമിസ്ട്രി, ബോട്ടണി ലാബുകള് ഒരുക്കിയിരിക്കുന്നത്. ഒരു കോടി 20 ലക്ഷം രൂപ ചെലവില് അത്യാധുനിക സൗകര്യങ്ങളോടെയാണ് ലാബുകള് ക്രമീകരിച്ചിരിക്കുന്നത്.

അങ്കണത്തില് സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില് മേയര് അഡ്വ. എം. അനില്കുമാര് അധ്യക്ഷത വഹിച്ചു. ഉമ തോമസ് എംഎല്എ മുഖ്യ പ്രഭാഷണം നടത്തി. കോര്പ്പറേഷന് സ്ഥിരം സമിതി അധ്യക്ഷരായ വി എ ശ്രീജിത്ത്, പി ആര് റെനീഷ്, ഷീബ ലാല്, വാര്ഡ് കൗണ്സിലര് കെ ബി ഹര്ഷില്, പൊതു കെട്ടിട വര്ക്കിംഗ് ഗ്രൂപ്പ് ചെയര്മാന് അഡ്വ. ദിപിന് ദിലീപ്, കൗണ്സിലര്മാരായ ആര്.രതീഷ്, സി ഡി വത്സലകുമാരി, ജോര്ജ് നാനാട്ട്, സ്കൂള് പ്രിന്സിപ്പൽ ജി സുജാത, സ്കൂള് ഹെഡ് മാസ്റ്റര് പി.പി സുരേഷ് ബാബു, വെണ്ണല ഗവ. എല് പി സ്കൂള് ഹെഡ് മാസ്റ്റര് പി ജി രാജേഷ്, പി.ടി.എ പ്രസിഡന്റ് അബ്ദുല് അസീസ്, സ്കൂള് മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് ഫസീര് ഖാന്, മദര് പി.ടി.എ പ്രസിഡന്റ് ഷെറി ഷാജി, വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രതിനിധികള്, അധ്യാപകര്, ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു.

Previous Post

ധ്യാൻ ശ്രീനിവാസനും അജു വർഗീസും ഒന്നിക്കുന്ന “നദികളിൽ സുന്ദരി യമുന’യുടെ ട്രെയിലർ പുറത്ത്

Next Post

ജിദ്ദ നവോദയ ഷറഫിയ ഏരിയ മൻസൂറിനെ അനുസ്മരിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ജിദ്ദ-നവോദയ-ഷറഫിയ-ഏരിയ-മൻസൂറിനെ-അനുസ്മരിച്ചു

ജിദ്ദ നവോദയ ഷറഫിയ ഏരിയ മൻസൂറിനെ അനുസ്മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.