ന്യൂഡൽഹി
ആറ് സംസ്ഥാനത്തെ ഏഴ് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി. മൂന്ന് സീറ്റിലാണ് ബിജെപിയുടെ ജയം. മറ്റ് സീറ്റുകളിലെല്ലാം ‘ഇന്ത്യ’ കൂട്ടായ്മയിലെ പാർടികൾ ജയിച്ചു. ബിജെപി ജയിച്ച മൂന്ന് സീറ്റിൽ രണ്ടെണ്ണം തെരഞ്ഞെടുപ്പ് പൂർണമായും അട്ടിമറിക്കപ്പെട്ട ത്രിപുരയിലാണ്. ഇവിടെ ഒരുസീറ്റ് ബിജെപി നിലനിർത്തി
മറ്റൊരിടത്ത് സിപിഐ എമ്മാണ് നേരിട്ടത്. കോൺഗ്രസുമായി നേരിട്ട് ഏറ്റുമുട്ടിയ ഉത്തരാഖണ്ഡിൽ മാത്രമാണ് ബിജെപിക്ക് ആശ്വാസ ജയം. എന്നാൽ, ഇവിടെയും ഭൂരിപക്ഷം ഗണ്യമായി ഇടിഞ്ഞു. ബംഗാളിലെ സിറ്റിങ് സീറ്റായ ദൂപ്ഗുരി ബിജെപിക്ക് നഷ്ടമായി. യുപിയിലെ ഘോസിയിൽ വലിയ ഭൂരിപക്ഷത്തിൽ തോറ്റതും തിരിച്ചടിയായി. ജാർഖണ്ഡിലെ ധുംരിയിൽ ബിജെപിയുടെ ഘടകകക്ഷിയായ എജെഎസ്യു, ജെഎംഎമ്മിനോട് തോറ്റു.