വാഷിങ്ടൺ
ജാതിവിവേചനം നിയമവിരുദ്ധമാക്കുന്ന ബിൽ പാസാക്കി അമേരിക്കയിലെ കലിഫോർണിയ സംസ്ഥാന അസംബ്ലി. 315നെതിരെ 403 വോട്ടിന് ബിൽ പാസായി. ഗവർണർ ഗാവിൻ ന്യൂസോം ബില്ലിൽ ഉടൻ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് ചില സഭാംഗങ്ങൾ നിരാഹാരമിരിക്കുകയും ചെയ്തു. ഗവര്‍ണര്‍ ഒപ്പിടുന്നതോടെ , നിയമത്താല്‍ ജാതിവിവേചനം നിരോധിക്കുന്ന ആദ്യ അമേരിക്കൻ സംസ്ഥാനമാകും കലിഫോർണിയ.
ജാതിവിവേചനം അവസാനിപ്പിക്കുന്ന നിയമം പാസാക്കുന്ന ആദ്യ നഗരമെന്ന ഖ്യാതി നേരത്തേ, സിയാറ്റിൽ കരസ്ഥമാക്കിയിരുന്നു. എന്നാൽ, നിയമം ദക്ഷിണേഷ്യക്കാരെയും ഇന്ത്യൻ വംശജരെയും ലക്ഷ്യമിട്ടുള്ളതാണെന്ന് ആരോപിച്ച് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തി.