കൊച്ചി > ഐഎസ്എല് ഫുട്ബോളിന്റെ 10ാം സീസണിന് സെപ്തംബര് 21-ന് തുടക്കമാകും. കൊച്ചിയില് നടക്കുന്ന ഉദ്ഘാടന മത്സരത്തില് കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ഏറ്റുമുട്ടും. വൈകുന്നേരം എട്ട് മുതലാണ് മത്സരം. ഡബിള് ഹെഡറുകള് വൈകുന്നേരം 5.30 ന് ആരംഭിക്കും.
കഴിഞ്ഞ സീസണില് ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു പ്ലേ ഓഫ് മത്സരം വിവാദമായിരുന്നു. കഴിഞ്ഞ സീസണിലെ നോക്കൗട്ട് മത്സരത്തിൽ ബെംഗളൂരു നേടിയ ഫ്രീകിക്ക് ഗോളിൽ പ്രതിഷേധിച്ചാണ് ബ്ലാസ്റ്റേഴ്സ് ഗ്രൗണ്ട് വിട്ടത്. തുടർന്ന് ബ്ലാസ്റ്റേഴ്സിനു വൻ തുക പിഴയും പരിശീലകൻ ഇവാൻ വുക്കൊമാനോവിച്ചിന് മത്സരങ്ങളിൽ വിലക്കും ശിക്ഷ വിധിച്ചിരുന്നു.















