തിരുവനന്തപുരം> കേരളത്തിൽ അടുത്ത 5 ദിവസം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ ഛത്തീസ്ഗഡിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ മൺസൂൺ പാത്തി അടുത്ത 4 ദിവസം സജീവമായി തുടരാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് അടുത്ത 5 ദിവസം മിതമായ / ഇടത്തരം രീതിയിലുള്ള മഴയാണു സാധ്യത. സെപ്റ്റംബർ 7 മുതൽ 10 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.