കോട്ടയം> പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം അവസാനിച്ചു.പല ബൂത്തുകളിലും കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. ഇതുവരെ 73 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി.
സമയം കഴിഞ്ഞിട്ടും പല ബൂത്തുകളിലും വോട്ടര്മാരുടെ നീണ്ട നിര തുടരുന്നു. ഇപ്പോള് വരിയില്നില്ക്കുന്ന എല്ലാവര്ക്കും വോട്ട് രേഖപ്പെടുത്താനാകും.അഞ്ചുമണിവരെ 71.06 ശതമാനം ആളുകളാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഇതില് 58493 പുരുഷന്മാരും 58900 വനിതകളും 2 ട്രാന്സ്ജെന്ഡര്മാരും ഉള്പ്പെടുന്നു.
മഴ കനത്തിട്ടും പുതുപ്പളളിക്കാര് പോളിങ് ബൂത്തിലേക്ക് എത്താന് മടികാണിച്ചില്ല.ഉച്ചയോടെ തന്നെ പോളിങ് 50 ശതമാനം പിന്നിട്ടിരുന്നു. പുതുപ്പളളി, മണാര്ക്കാട്, അയര്ക്കുന്നം, പാമ്പാടി മേഖലകളില് പതിനൊന്നരയോടെ മഴ കനത്തുവെങ്കിലും അരമണിക്കൂറോടെ മഴ ഒഴിഞ്ഞതും ആളുകള് പോളിങ് ബൂത്തുകളിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചയ്ക്കാണ് മണ്ഡലം സാക്ഷ്യംവഹിച്ചത്.
എട്ട് പഞ്ചായത്തുകളിലെ 182 ബൂത്തുകളിലായി 1,76,417 വോട്ടര്മാരാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്.