കാസര്കോട് > പട്രോളിങ്ങിനിടെ എസ്ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ. ലീഗ് നേതാവും ജില്ലാ പഞ്ചായത്ത് ഉപ്പള ഡിവിഷൻ അംഗവുമായ അബ്ദുള് റഹ്മാന് ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം.
കാസര്കോട് ഉപ്പള ഹിദായത്ത് നഗറില് പട്രോളിംഗ് നടത്തുന്നതിനിടെ പൊലീസുകാരെ അഞ്ചംഗ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ മഞ്ചേശ്വരം എസ്ഐ പി അനൂപിന്റെ കൈക്ക് പരിക്കേറ്റു.
സംശയകരമായ സാഹചര്യത്തിൽ കൂട്ടംകൂടി നിൽക്കുന്നവരെകണ്ട് പൊലീസ് ജീപ്പ് നിർത്തി ചോദിച്ചപ്പോഴായിരുന്നു ആക്രമണം. എസ്ഐയെയും കൂടെയുണ്ടായ പൊലീസുദ്യോഗസ്ഥരയെും തള്ളിയിട്ട സംഘം എസ്ഐയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. മണൽമാഫിയയുമായി ബന്ധമുള്ളവരാണ് ആക്രമിച്ചതെന്ന് കണ്ടെത്തുകയും സംഭവത്തിൽ 5 പേരെ നേരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.















