ന്യൂഡല്ഹി> ഡല്ഹി ഐഐടിയിലെ ദളിത് വിദ്യാര്ഥിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ വിദ്യാര്ഥികളുടെ ആവശ്യങ്ങള് അംഗീകരിക്കാമെന്ന ഉറപ്പുമായി അധികൃതര്. ഓപ്പണ് ഹൗസില് ഡയറക്ടറാണ് ഉറപ്പു നല്കിയത്. പന്ത്രണ്ട് ആവശ്യങ്ങളായിരുന്നു വിദ്യാര്ഥികള് മുന്നോട്ടുവെച്ചത്
ഗണിത ശാസ്ത്ര വിഭാഗത്തില് ഘടന മാറ്റം, ഗ്രേഡിംഗ് രീതിയിലെ അപാകത ഒഴിവാക്കല് ഉള്പ്പെടെയുള്ള ആവശ്യങ്ങളായിരുന്നു വിദ്യാര്ഥികള് ഉന്നയിച്ചത്. വിദ്യാര്ഥികള്ക്ക് കൗണ്സലിംഗ്, പിന്നാക്ക വിദ്യാര്ഥികള്ക്ക് സാമ്പത്തിക സഹായം വര്ധിപ്പിക്കല് തുടങ്ങിയ ആവശ്യങ്ങളും അംഗീകരിക്കാമെന്ന് ഐഐടി അധികൃതര് ഉറപ്പ് നല്കി.
ഇന്ന് എല്ലാ പഠന വകുപ്പുകളിലും ഇത് സംബന്ധിച്ച് ചര്ച്ച നടത്താനും തീരുമാനമായി. ഇതില് അന്തിമ തീരുമാനമായില്ലെങ്കില് പഠനം മുടക്കി സമരം നടത്താനാണ് വിദ്യാര്ഥികളുടെ തീരുമാനം.