കൊച്ചി
കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ ഫിഷറീസ് നയങ്ങൾക്കെതിരെ മത്സ്യമേഖലയിൽ പണിയെടുക്കുന്ന വനിതകൾ സംഘടിക്കണമെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സി എസ് സുജാത പറഞ്ഞു. കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന വനിതാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ടി കെ ഭാസുരാദേവി അധ്യക്ഷയായി. പി പി ചിത്തരഞ്ജൻ എംഎൽഎ, കൂട്ടായി ബഷീർ, ടി മനോഹരൻ, വി വി അനിത, അനിത തമ്പി എന്നിവർ സംസാരിച്ചു.
സംസ്ഥാന ഭാരവാഹികളായി ജൂലിയറ്റ് നെൽസൺ (പ്രസിഡന്റ്), ടി കെ ഭാസുരാദേവി (സെക്രട്ടറി), ടി പി അംബിക, അസന്ത മോഹനൻ, വി വി അനിത (വൈസ് പ്രസിഡന്റുമാർ), ഷീല രാജ്കമൽ, സുഹറ ആസിഫ്(ജോയിന്റ് സെക്രട്ടറിമാർ), നിർമല സെൽവരാജ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.















